ഭിന്നശേഷിക്കാരുടെ ആകാശയാത്ര സാർഥകമായി

ചൊക്ലി: ചൊക്ലി ബി.ആർ.സിയുടെ ആഭിമുഖ്യത്തിൽ ഗൃഹാധിഷ്ഠിതപഠനം നടത്തുന്ന ചൊക്ലി ഉപജില്ലയിലെ 22 ഭിന്നശേഷി വിദ്യാർഥികൾക്കും അവരുടെ രക്ഷിതാക്കൾക്കുമുള്ള തനത് പദ്ധതിയായ 'സ്നേഹചിറകുകൾ' എന്ന ആകാശയാത്ര സാർഥകമായി. സാമൂഹിക സുരക്ഷ മിഷൻ, ചൊക്ലി ബി.ആർ.സി, ചൊക്ലി ഗ്രാമപഞ്ചായത്ത്, ഖത്തർ സഫാരി ഗ്രൂപ് ഓഫ് കമ്പനി എന്നിവയുടെ സഹകരണത്തോടെയാണ് ആകാശയാത്ര സംഘടിപ്പിച്ചത്. തലശ്ശേരി സബ് കലക്ടർ എസ്. ചന്ദ്രശേഖർ ആകാശയാത്ര ഫ്ലാഗ് ഓഫ് നടത്തി. നേരേത്ത ബുക്ക് ചെയ്ത പ്രത്യേക ബസിൽ കുട്ടികളെ കോഴിക്കോട് എയർപോർട്ടിലെത്തിച്ച് തിരുവനന്തപുരം വരെയാണ് സൗജന്യ വിമാനയാത്ര. ചൊക്ലി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.കെ. രാകേഷ് അധ്യക്ഷതവഹിച്ചു. ഖത്തർ സഫാരി ഗ്രൂപ് മാനേജിങ് ഡയറക്ടർ സൈനുൽ ആബിദീൻ മുഖ്യാതിഥിയായി. പാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.ഇ. കുഞ്ഞബ്ദുല്ല, പാനൂർ നഗരസഭ ചെയർപേഴ്സൻ കെ.വി. റംല, ചൊക്ലി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ജലജ കണ്ണോത്ത്, പഞ്ചായത്ത് അംഗങ്ങളായ എൻ.എസ്. ഫൗസിയ, ഐ.കെ. ഗണേഷ്കുമാർ, രമ്യ, ഷാനിദ് മേക്കുന്ന്, കൗൺസിലർ ഉമൈസ തിരുവമ്പാടി, ചൊക്ലി എ.ഇ.ഒ എം.വി. സുലോചന, കെ.പി. പുഷ്പലത, ചൊക്ലി ബി.പി.ഒ രഹാന ഖാദർ, അജന്ത, എസ്.എസ്.എ ജില്ല പ്രോഗ്രാം ഓഫിസർ വിശ്വനാഥൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.