തലശ്ശേരി: തലശ്ശേരി, പുന്നോൽ പ്രദേശങ്ങളിൽ കടലാക്രമണം രൂക്ഷമായി. ഞായറാഴ്ച രാവിലെ 11ഒാടെയാണ് കടൽ പ്രക്ഷുബ്ധമായി തുടങ്ങിയത്. ഉച്ചകഴിഞ്ഞും തിരമാലകൾ ആഞ്ഞടിക്കുകയായിരുന്നു. തലശ്ശേരി മാർക്കറ്റ് പരിസരത്തെ റോഡ് കടേലറ്റത്തിൽ തകർന്ന് തരിപ്പണമായി. തീരത്ത് സൂക്ഷിച്ചിരുന്ന തൊഴിലാളികളുടെ ഉപകരണങ്ങളടക്കം നശിച്ചു. തലശ്ശേരി ജവഹര്‍ ഘട്ട് മുതല്‍ കടല്‍പാലം വരെയുള്ള ഭാഗത്ത് കഴിഞ്ഞ ഏതാനും ദിവസമായി കടേലറ്റം രൂക്ഷമായിരുന്നു. ഇവിടെ കര കടലെടുത്ത അവസ്ഥയിലാണ്. മത്സ്യം കയറ്റിയെത്തുന്ന ലോറികള്‍ നിര്‍ത്തിയിടാറുള്ള യാര്‍ഡും കടലേറ്റത്തില്‍ തകര്‍ന്നുകൊണ്ടിരിക്കുകയാണ്. ജനറല്‍ ആശുപത്രിയുടെ കുട്ടികളുടെ വാര്‍ഡിന് പിന്‍ഭാഗത്തെ മതിലിനും കടലേറ്റത്തില്‍ കേടുപാട് സംഭവിച്ചിട്ടുണ്ട്. പുന്നോൽ പെട്ടിപ്പാലം കോളനിയിലെ 40ഒാളം വീടുകള്‍ക്കും അഞ്ച് ഫ്ലാറ്റുകള്‍ക്കും കടൽവെള്ളം ഇരച്ചുകയറി വൻതോതിലുള്ള നാശനഷ്ടമുണ്ടായി. കടല്‍ ഭിത്തിയോട് ചേര്‍ന്ന് മത്സ്യത്തൊഴിലാളികള്‍ താമസിക്കുന്ന അഞ്ച് ഫ്ലാറ്റുകളുടെ പിന്‍ഭാഗത്തെ വാതിലുകളും ജനലുകളും പൂര്‍ണമായും തകര്‍ന്നു. ഇവിടെ കടൽതൊഴിലാളികള്‍ താമസിക്കുന്ന വീടുകളുടെ പിന്‍ഭാഗവും മേല്‍ക്കൂരയും ഭാഗികമായി തകര്‍ന്ന നിലയിലാണ്. തിര അടിച്ചുകയറി വീട്ടുപകരണങ്ങളും ഭക്ഷ്യവസ്തുക്കളുമുൾപ്പെടെയുള്ളവ നശിച്ചു. കോളനിയിലെ ഒരു വീട്ടിൽ നിന്ന് മൂന്ന് മാസം പ്രായമായ കുട്ടിയെ സമീപത്തെ സുരക്ഷിതമായ വീട്ടിലേക്ക് മാറ്റി. വീടുകളില്‍ കടല്‍വെള്ളം കയറിയതിനെ തുടര്‍ന്ന് രക്ഷപ്പെടാനായി ഒാടുന്നതിനിടയില്‍ മൂന്നുപേർക്ക് വീണു പരിക്കേറ്റു. സമീർ (28), സമീറ (24), ഷാജിറ (22) എന്നിവര്‍ക്കാണ് കൈകാലുകള്‍ക്ക് പരിക്കേറ്റത്. പിന്നീട് ഇവര്‍ക്ക് പ്രാഥമിക ചികിത്സ നല്‍കി. തലശ്ശേരി സബ് കലക്ടര്‍ എസ്. ചന്ദ്രശേഖർ, എ.എസ്.പി ചൈത്ര തെരേസ ജോണ്‍, തലശ്ശേരി പ്രിന്‍സിപ്പൽ എസ്.ഐ എം. അനിൽ, ന്യൂ മാഹി എസ്.ഐ അന്‍ഷാദ്, തീരദേശ പൊലീസ്, കോടിയേരി വില്ലേജ് ഓഫിസര്‍ വിനോദ്, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ എന്നിവർ കടലേറ്റമുണ്ടായ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.