മാഹി: ചോമ്പാൽ തുറമുഖം മുതൽ അഴിയൂർ പൂഴിത്തലവരെ കടലാക്രമണം രൂക്ഷമായി. ചോമ്പാൽ കാപ്പുഴക്കൽ, അഴിയൂർ കടപ്പുറം, എരിക്കിൻചാൽ, ആസ്യ റോഡ് എന്നിവിടങ്ങളിലാണ് കടൽ കലിതുള്ളിയത്. തിരമാല രണ്ടുമീറ്റർ ഉയരത്തിൽ പൊങ്ങി കടൽഭിത്തിയിൽനിന്ന് പുറത്ത് തീരദേശ റോഡിലേക്ക് എത്തിയിരിക്കുകയാണ്. പലയിടത്തും തെങ്ങുകൾ കടപുഴകാൻ പാകത്തിലാണ്. കടൽഭിത്തിയില്ലാത്ത പ്രദേശങ്ങളിൽ കൂറ്റൻ തിരമാലയടിച്ച് വെള്ളം കയറി. പഞ്ചായത്തിലെ മുഴുവൻ കടലോരത്തും കടൽഭിത്തി കെട്ടണമെന്ന ആവശ്യം പരിഗണിക്കാത്തതാണ് കടലാക്രമണം രൂക്ഷമാകാൻ കാരണമെന്ന് പഞ്ചായത്ത് പ്രസിഡൻറ് ഇ.ടി. അയ്യൂബ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.