കണ്ണൂർ: ഇടത് സർക്കാർ കാർഷികമേഖലയോട് കാണിക്കുന്ന അവഗണനയും ദ്രോഹനടപടികളും അവസാനിപ്പിക്കണമെന്ന് സ്വതന്ത്ര കർഷകസംഘം ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. നാമമാത്ര കർഷകർക്ക് നൽകിവരുന്ന പെൻഷൻ വിഷുവിനുപോലും വിതരണംചെയ്തിട്ടില്ല. ഉടൻ വിതരണംചെയ്യാൻ നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. മേയ് ഒമ്പതിന് സ്വതന്ത്ര കർഷക സംഘത്തിെൻറ നേതൃത്വത്തിൽ നടക്കുന്ന ഡൽഹി മാർച്ച് വിജയിപ്പിക്കാൻ യോഗം പരിപാടികളാവിഷ്കരിച്ചു. പ്രസിഡൻറ് കെ. കുഞ്ഞിമാമു അധ്യക്ഷതവഹിച്ചു. വർക്കിങ് പ്രസിഡൻറ് അഹമ്മദ് മാണിയൂർ, പി.പി. മഹമൂദ്, എം.പി.എ. റഹീം, ടി.വി. ഹസൈനാർ മാസ്റ്റർ, പി.കെ. അബ്ദുൽ ഖാദർ മൗലവി, സി. എറമുള്ളാൻ, നസീർ ചാലാട്, എം. മുസ്തഫ മാസ്റ്റർ, പി.സി. ഇബ്രാഹിം, വി.പി. അബ്ദുല്ല ഹാജി, ടി.കെ. ഹമീദ്, പി.എം. അബ്ദുൽ അസീസ് ഹാജി, എ.ജി. മജീദ് ഹാജി, എൻ.വി. മുഹമ്മദലി ഹാജി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.