കണ്ണൂർ: പട്ടികജാതി പട്ടികവർഗ വികസന കോർപറേഷൻ നടപ്പാക്കുന്ന കൃഷിഭൂമി വായ്പ പദ്ധതിയിൽ പട്ടികജാതിയിൽപെട്ട ഭൂരഹിത കർഷക തൊഴിലാളികളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. ആറ് ശതമാനം പലിശനിരക്കിൽ അഞ്ചുലക്ഷം രൂപയാണ് പദ്ധതി തുക. തിരിച്ചടവിൽ വീഴ്ചവരുത്തുന്നവർ രണ്ട് ശതമാനം പിഴപ്പലിശ കൂടി അടക്കണം. 21നും 55നും ഇടയിൽ പ്രായമുള്ള വിവാഹിതർക്ക് അപേക്ഷിക്കാം. കുടുംബ വാർഷികവരുമാനം ഗ്രാമപ്രദേശങ്ങളിലുള്ളവർക്ക് 98,000 രൂപയിലും നഗര പ്രദേശങ്ങളിലുള്ളവർക്ക് 1,20,000 രൂപയിലും കവിയരുത്. വായ്പ ലഭിക്കുന്നവർ വരുമാനദായകമായ 30 സെൻറ് കൃഷിഭൂമിയെങ്കിലും വാങ്ങണം. മൊത്തം പദ്ധതി തുകയിൽ പരമാവധി 50,000 രൂപവരെ സർക്കാർ അനുവദിക്കുന്നമുറക്ക് സബ്‌സിഡിയായി ലഭിക്കും. വാങ്ങുന്ന ഭൂമി അപേക്ഷകെൻറയും ഭാര്യ അഥവാ ഭർത്താവ് എന്നിവരുടെയും കൂട്ടുടമസ്ഥതയിൽ രജിസ്റ്റർചെയ്യണം. വായ്പാ തിരിച്ചടവ് പൂർണമായി തീരുന്നതുവരെ വസ്തു കോർപറേഷന് പണയപ്പെടുത്തണം. ഒരു കുടുംബത്തിൽനിന്ന് ഒരാൾക്ക് മാത്രമാണ് അപേക്ഷിക്കാൻ അർഹത. മുമ്പ് കോർപറേഷനിൽനിന്ന് കൃഷിഭൂമി വായ്പ ലഭിച്ചവർ വീണ്ടും അപേക്ഷിക്കാൻ അർഹരല്ല. അപേക്ഷാഫോറവും കൂടുതൽ വിവരങ്ങളും ബന്ധപ്പെട്ട ജില്ല ഓഫിസുകളിൽ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ജാതി, കുടുംബ വാർഷികവരുമാനം (ആറുമാസത്തിനുള്ളിൽ ലഭിച്ചത്), വയസ്സ് എന്നിവ തെളിയിക്കുന്നതിനാവശ്യമായ രേഖകളുടെ പകർപ്പ്സഹിതം മേയ് 20ന് വൈകീട്ട് അഞ്ചിനകം കണ്ണൂർ ജില്ല ഓഫിസിൽ ലഭിക്കണം. ഫോൺ: 0497 2705036. ----------
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.