വിദ്യാഭ്യാസ നിയമം പുതുക്കണം -ശാസ്ത്ര സാഹിത്യ പരിഷത്ത് പയ്യന്നൂർ: പ്രീപ്രൈമറി മുതൽ ഹയർസെക്കൻഡറി വരെയുള്ള വിദ്യാഭ്യാസ സംവിധാനം ഒരു കുടക്കീഴിൽ കൊണ്ടുവരാനുള്ള സമഗ്രവ്യവസ്ഥകൾ ഉൾപ്പെടുത്തി കേരള വിദ്യാഭ്യാസ നിയമം പുതുക്കണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ല സമ്മേളനം ആവശ്യപ്പെട്ടു. പരിസ്ഥിതി നിയമങ്ങൾ കർശനമായി നടപ്പിലാക്കാൻ സർക്കാർ നടപടിയെടുക്കണമെന്നും സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളെ നിയന്ത്രിക്കാൻ കേന്ദ്ര സർക്കാർ നിയമം കൊണ്ടുവരണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനത്തിെൻറ രണ്ടാം ദിവസം സംസ്ഥാന പ്രസിഡൻറ് ടി. ഗംഗാധരൻ, ജില്ല സെക്രട്ടറി ഒ.സി. ബേബിലത എന്നിവർ ചർച്ചകൾക്ക് മറുപടി നൽകി. സി. കൃഷ്ണൻ എം.എൽ.എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സി. സത്യപാലൻ, ടി.കെ. ദേവരാജൻ, ടി.വി. നാരായണൻ, കെ. വിനോദ്കുമാർ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: പ്രഫ. കെ. ബാലൻ (പ്രസി.), കെ. ഗോപി, കെ. ശാന്തമ്മ (വൈസ് പ്രസി.), ഒ.സി. ബേബിലത (സെക്ര.), എം. സുജിത്ത്, പി.പി. ബാബു (ജോ. സെക്ര.), എൻ.കെ. ജയപ്രസാദ് (ട്രഷ.).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.