കണ്ണൂർ: സാഹിത്യതൽപരരായ പട്ടികവിഭാഗക്കാർക്ക് സാഹിത്യാഭിരുചി വർധിപ്പിക്കുന്നതിനും സർഗവാസന പരിപോഷിപ്പിക്കുന്നതിനും പട്ടികജാതി വികസനവകുപ്പ് സാഹിത്യ ശിൽപശാല നടത്തും. 18 വയസ്സിന് മുകളിൽ പ്രായമുള്ള സാഹിത്യാഭിരുചിയുള്ള പട്ടികജാതി- പട്ടികവർഗ വിഭാഗത്തിൽപെട്ടവർക്ക് അപേക്ഷിക്കാം. മറ്റു വിഭാഗത്തിൽപെട്ട അഞ്ചുപേരെയും പങ്കെടുപ്പിക്കും. നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ബയോഡാറ്റ, എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിെൻറ പകർപ്പ്, അപേക്ഷകെൻറ പ്രസിദ്ധീകരിച്ച, പ്രസിദ്ധീകരണയോഗ്യമായ ഒരു സാഹിത്യസൃഷ്ടി എന്നിവ സഹിതം ചീഫ് പബ്ലിസിറ്റി ഓഫിസർ, പട്ടികജാതി വികസനവകുപ്പ്, കനകനഗർ, വെള്ളയമ്പലം, തിരുവനന്തപുരം എന്ന വിലാസത്തിൽ മേയ് 25ന് വൈകീട്ട് അഞ്ചിനകം ലഭിക്കണം. അപേക്ഷാഫോറം പട്ടികജാതി വികസന വകുപ്പിെൻറ വെബ്‌സൈറ്റ് www.scdd.kerala.gov.in ലും ചീഫ് പബ്ലിസിറ്റി ഓഫിസിലും ലഭിക്കും. ഫോൺ: 0471 2737212. ഇ-മെയിൽ: cposcdd@gmail.com.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.