ജേണലിസ്​റ്റ്​ വോളി ലോഗോ ​പ്രകാശനം

കണ്ണൂര്‍: കണ്ണൂര്‍ പ്രസ് ക്ലബ് മൂന്നാമത് സംസ്ഥാന ജേണലിസ്റ്റ് വോളി ടൂര്‍ണമ​െൻറി​െൻറ ലോഗോ പ്രകാശനം ചെയ്തു. പ്രസ് ക്ലബില്‍ ജില്ല പൊലീസ് മേധാവി ജി. ശിവവിക്രം ഇന്ത്യന്‍ വോളി ടീം മുന്‍ ക്യാപ്റ്റന്‍ ജോബി ജോസഫിന് നല്‍കി പ്രകാശനം ചെയ്തു. 25 മുതല്‍ 28വരെ കണ്ണൂര്‍ ജവഹര്‍ സ്‌റ്റേഡിയത്തിലാണ് ടൂര്‍ണമ​െൻറ്. പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ സി. ജയചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ജില്ല വോളിബാള്‍ അസോസിയേഷന്‍ പ്രസിഡൻറ് വി.കെ. സനോജ്, പ്രസ് ക്ലബ് പ്രസിഡൻറ് എ.കെ. ഹാരിസ്, സ്‌പോര്‍ട്സ് കണ്‍വീനര്‍ ഷമീര്‍ ഊര്‍പ്പള്ളി, സെക്രട്ടറി പ്രശാന്ത് പുത്തലത്ത് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.