തൃക്കരിപ്പൂർ: സ്വാതന്ത്ര്യസമര, ജനകീയ നാടകപ്രസ്ഥാനങ്ങളുടെ പ്രതീകമായ വിദ്വാൻ പി. കേളുനായരുടെ ജീവചരിത്രത്തിെൻറ പരിഷ്കരിച്ച പതിപ്പ് ഞായറാഴ്ച മാണിയാട്ട് വിജ്ഞാനദായിനി വായനശാലയിൽ നടക്കുന്ന ചടങ്ങിൽ പ്രകാശനം ചെയ്യുമെന്ന് സാഹിത്യ അക്കാദമി അംഗം ഇ.പി. രാജഗോപാലൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കെ. ബാലകൃഷ്ണൻ നമ്പ്യാർ രചിച്ച പുസ്തകം കേരള സാഹിത്യ അക്കാദമിയാണ് പ്രസാധനം ചെയ്യുന്നത്. 1927ൽ കേളുനായർ മുൻകൈയെടുത്താണ് വിജ്ഞാനദായിനി വായനശാല സ്ഥാപിക്കുന്നത്. കേരളത്തിലുണ്ടായ ആദ്യ സാമൂഹികനാടകം 'വിവേകോദയം' അവതരിപ്പിക്കപ്പെട്ടതും മാണിയാട്ടുവെച്ചാണ്. ഞായറാഴ്ച ഉച്ച രണ്ടിന് കല, വ്യക്തി, സമൂഹം എന്ന വിഷയത്തിൽ സെമിനാർ നടക്കും. തുടർന്ന് കേളുനായരുടെ നാടകഗാനം 'സ്മരിപ്പിൻ ഭാരതീയരെ' അവതരണത്തോടെയാണ് സമ്മേളനം ആരംഭിക്കുക. കഥാകൃത്ത് അശോകൻ ചരുവിൽ പുസ്തകം പ്രകാശനം ചെയ്യും. തുടർന്ന് പ്രഭാഷണം, പുസ്തകപരിചയം എന്നിവ നടക്കും. വാർത്തസമ്മേളനത്തിൽ വിജ്ഞാനദായിനി വായനശാല ഭാരവാഹികളായ എം.വി. കോമൻ നമ്പ്യാർ, എം. അശോകൻ, കെ.വി. സുരേഷ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.