മുഗു സഹകരണ ബാങ്കിൽ വിജിലൻസ്​ റെയ്​ഡ്​: രേഖകൾ പിടിച്ചെടുത്തു

കാസർകോട്: മുഗു സഹകരണ ബാങ്ക് ക്രമക്കേടിനെക്കുറിച്ചു നൽകിയ പരാതിയിൽ വിജിലൻസ് നടത്തിയ റെയ്ഡിൽ രേഖകൾ പിടിച്ചെടുത്തു. മുഗു ബാങ്ക് ആക്ഷൻ കമ്മിറ്റി തലശ്ശേരി വിജിലൻസ് കോടതിയിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വിജിലൻസ് പരിശോധന. 13 സാക്ഷികളാണ് കേസിലുള്ളത്. ചെറിയ വായ്പയെടുത്തവർ ലക്ഷങ്ങളുടെ കടക്കാരായി മാറി. വായ്പയെടുത്തവരുടെ കുടുംബാംഗങ്ങളെയെല്ലാം ബാങ്ക് കടക്കാരാക്കി മാറ്റി. ഭവനവായ്പ നൽകുേമ്പാൾ പലവിധ കാരണങ്ങൾപറഞ്ഞ് ദ്രോഹിക്കുന്നു. ഒരുലക്ഷം രൂപ വായ്പ ആവശ്യപ്പെട്ടാൽ അപേക്ഷകൻ അറിയാതെ രണ്ടുലക്ഷമാക്കി ഒരുലക്ഷം തട്ടിയെടുക്കുന്നു എന്നിങ്ങനെയുള്ള പരാതികളാണ് ഉയർന്നത്. ചില ഡയറക്ടർമാരുടെ അറിവോടെയാണ് തട്ടിപ്പെന്നും ആക്ഷൻ കമ്മിറ്റിയുടെ പരാതിയിലുണ്ട്. വായ്പയെടുത്തവർ തുക അടക്കാതെ വരുമ്പോൾ വിളിച്ചുവരുത്തി കൂടുതൽ തുകയുടെ വായ്പ അനുവദിച്ച് പഴയ വായ്പ പുതുക്കി അധിക തുക ഉദ്യോഗസ്ഥർ കൈക്കലാക്കിയെന്നും പരാതിയുണ്ട്. ജാമ്യംനിന്ന ബാങ്ക് അംഗങ്ങളുടെ പേരിലും ബാങ്ക് അധികൃതർ വായ്പയെടുത്തു. ജാമ്യരേഖയിൽ ഒപ്പിടാൻ എത്തിയപ്പോൾ കൂടുതൽ രേഖകളിൽ ഒപ്പ് വാങ്ങിയാണ് കബളിപ്പിച്ചത്. വായ്പ നൽകുന്നതിനുള്ള നടപടിക്രമങ്ങൾക്കുള്ള ഫീസ് 650 ആണെങ്കിലും 5000 രൂപവരെ ഈടാക്കിയതായി പരാതിയുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.