ജില്ല പൊലീസി​െൻറ 'സഹൃദയ' വാർഷികം 23 മുതൽ

കാസർകോട്: വർഗീയവും വിഭാഗീയവുമായ ചിന്താഗതികൾക്കും സങ്കുചിത മനോഭാവങ്ങൾക്കുമപ്പുറം സൗഹാർദവും സമഭാവനയും ഉൗട്ടിയുറപ്പിക്കാൻ ലക്ഷ്യമിട്ട് ജില്ല പൊലീസ് രൂപംനൽകിയ 'സഹൃദയ' യുടെ വാർഷികപരിപാടി 23ന് വൈകീട്ട് നാലു മുതൽ കാസർകോട് മുനിസിപ്പൽ ടൗൺഹാളിൽ നടക്കുമെന്ന് ജില്ല പൊലീസ് മേധാവി കെ.ജി. സൈമൺ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ജില്ല കലക്ടർ കെ. ജീവൻബാബു ഉദ്ഘാടനം ചെയ്യും. ഒരുവർഷമായി ജില്ല പൊലീസ് നടപ്പാക്കുന്ന പദ്ധതിയാണ് 'സഹൃദയ'. ജില്ലയിൽ പ്രവർത്തിക്കുന്ന സ്പോർട്സ്-ആർട്സ് ക്ലബുകൾ, റസിഡൻസ് അസോസിയേഷനുകൾ എന്നിവയുടെ പൊതുവേദിയാണിത്. സൗജന്യ പി.എസ്.സി പരിശീലന ക്ലാസുകൾ, എല്ലാ ഞായറാഴ്ചകളിലും ഒഴിവുദിനങ്ങളിലും വിദഗ്ധ അധ്യാപകരുടെ സേവനം ഉപയോഗിച്ച് ഡി.എച്ച്.ക്യൂവിൽ (എ.ആർ ക്യാമ്പ്) ക്ലാസുകൾ എന്നിവ നടത്തുന്നുണ്ട്. സൗജന്യ യോഗപരിശീലനവും നടത്തുന്നു. സ്വയംതൊഴിൽ കണ്ടെത്തൽ, സാമൂഹികപ്രതിബദ്ധതയുള്ള ബോധവത്കരണ ക്ലാസുകൾ എന്നിവ ജില്ല എംപ്ലോയ്മ​െൻറ് എക്സ്ചേഞ്ച് തുടങ്ങിയ വകുപ്പുകളുമായി സഹകരിച്ചുകൊണ്ട് നടത്തിവരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.