കാസർകോട്: മലയോരമേഖലയിലുണ്ടായ ശക്തമായ വേനൽമഴയിലും കാറ്റിലും പരക്കെ നാശനഷ്ടം. നിരവധി വീടുകൾ തകർന്നു. വ്യാപക കൃഷിനാശവുമുണ്ടായി. വൈദ്യുതിബന്ധം താറുമാറായി. ഗതാഗതം തടസ്സപ്പെട്ടു. കുറ്റിക്കോൽ, ബേഡഡുക്ക, ബന്തടുക്ക, പുല്ലൂർ പെരിയ, മുന്നാട്, പള്ളത്തിങ്കാല്‍, കൊളത്തൂര്‍ എന്നിവിടങ്ങളിലാണ് കൃഷിനാശമുണ്ടായത്. ഇരുപതോളം വീടുകൾ തകർന്നു. പള്ളത്തിങ്കാല്‍ മുതല്‍ ചട്ടഞ്ചാല്‍ -കരിച്ചേരിവരെ മരങ്ങളും മറ്റും റോഡിലേക്ക് കടപുഴകി ഗതാഗതം സ്തംഭിച്ചു. കൊളത്തൂരിൽ ഏറെ നാശനഷ്ടമുണ്ടായി. കൊളത്തൂര്‍ ഹൈസ്‌കൂളിന് പൂര്‍വവിദ്യാർഥികള്‍ നല്‍കിയ പ്രവേശനകവാടം പൂര്‍ണമായും തകര്‍ന്നു. തെങ്ങ്, കവുങ്ങ്, വാഴ, റബര്‍, പച്ചക്കറിത്തോട്ടം എന്നിവ നശിച്ചു. കളിയാട്ടം നടക്കുന്ന പാടാര്‍കുളംകര ക്ഷേത്രത്തിെൻറ പന്തലും തകര്‍ന്നു. ബേഡഡുക്ക പഞ്ചായത്തില്‍ മാത്രം ഒരു കോടിയോളം രൂപയുടെ നഷ്ടമുണ്ടായതായി പറയുന്നു. കലക്ടറുടെ നിര്‍ദേശപ്രകാരം ആർ.ഡി.ഒ അബ്ദുസമദ്, തഹസില്‍ദാര്‍, വില്ലേജ് ഓഫിസ് അധികൃതര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ച് നാശനഷ്ടങ്ങള്‍ വിലയിരുത്തി. രാധാകൃഷ്ണൻ ചാളക്കാട്, പാറത്തോട് തമ്പാൻ, ദാക്ഷായണി മാട്ടിലാംകോട്, ശാന്ത കാണിയടുക്കം, മൂർച്ചിയമ്മ കല്ലടക്കുറ്റി, ദാമോദരൻ ചേടിക്കുണ്ട്, ജാനകി ചേടിക്കുണ്ട്, നാരായണൻ വണ്ണാച്ചിമൂല, ധന്യ കാണിയടുക്കം, ശാന്ത ബറോട്ടി, നാരായണൻ നായർ, സഫിയ ഒതൊടുക്കം, പത്മനാഭൻ കൊളത്തൂർ, സുരേന്ദ്രൻ കളവയൽ, എം.കെ. നാരായണൻ, ഇ. രാഘവൻ പേര്യ, ഉഷ ചൂരിക്കോട്, മാലിങ്കൻ വട്ടപ്പാറ, ചാത്തുക്കുട്ടി പേര്യ എന്നിവരുടെ വീടുകളാണ് തകർന്നത്. കൊളത്തൂർ, ബേഡകം വില്ലേജുകളിലാണ് ഏറെ കൃഷിനാശം സംഭവിച്ചത്. സി. അപ്പു ചേടിക്കുണ്ടിെൻറ 200ലധികം റബറുകൾ, കളവയൽ നാരായണൻ, ഗോപാലകൃഷ്ണൻ എന്നിവരുടെ കവുങ്ങ്, വി.കെ. ജനാർദനൻ കോളോട്ടിെൻറ 200 കവുങ്ങ്, വരിക്കുളം അമ്പാടിയുടെ 275 വാഴ, കുഞ്ഞിരാമൻ വരിക്കുളത്തിെൻറ 40 വാഴ, ഒയോലം മോഹനെൻറ 40 റബർ, പത്മനാഭൻ മുണ്ടോടിെൻറ 250 റബർ, കൊല്ലരംകോട് കുഞ്ഞികൃഷ്ണെൻറ 50 വാഴ, ബാലനടുക്കം അബൂബക്കറിെൻറ 50 കവുങ്ങ്, 20 തെങ്ങ്, ഭവാനി പെർളടുക്കത്തിെൻറ 100 വാഴ, ചെർപ്പാറ കോളനിയിലെ ചോമു, കുഞ്ഞിക്കണ്ണൻ തുടങ്ങിയവരുടെ കൃഷിയാണ് നശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.