മംഗളൂരു: ഭരണകൂടങ്ങൾ നടത്തുന്ന സമ്മതിദാന അവകാശ ബോധവത്കരണം ഭിന്നലിംഗക്കാരിൽ ഏശുന്നില്ല. സംസ്ഥാനത്ത് ലക്ഷത്തിലേറെ പേർ ഈ ന്യൂനപക്ഷ വിഭാഗത്തിൽ വോട്ടർമാരായുണ്ടെങ്കിലും 'മറ്റുള്ളവർ' പട്ടികയിൽ രജിസ്റ്റർചെയ്തത് ഈമാസം 14 വരെയുള്ള കണക്കുപ്രകാരം 4552 പേർ മാത്രമാണ്. ബംഗളൂരുവിൽ മാത്രം 15,000 ഭിന്നലിംഗക്കാരുണ്ടെന്ന് ഈ മേഖലയിലെ പൊതുപ്രവർത്തക അക്കി പത്മശാല പറഞ്ഞു. സുള്ള്യ, യല്ലപ്പൂർ, ഔറാദ്, കണ്ടഗോൾ, കുന്താപുരം, ശ്രവണബളഗൊളെ, സക്ലേശ്പുരം, കെ.ആർ പേട്ട മണ്ഡലങ്ങളിൽ ആരും രജിസ്റ്റർചെയ്തിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.