കള്ളവോട്ടും കള്ളപ്പണവും തടയാൻ ജില്ല ഭരണകൂടങ്ങൾ കൈകോർക്കുന്നു

മംഗളൂരു: നിയമസഭ തെരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ കേരള --കർണാടക അതിർത്തികളിൽ ജാഗ്രത പുലർത്താൻ ദക്ഷിണ കന്നട, കാസർകോട് ജില്ല അധികൃതരുടെ സംയുക്ത യോഗം തീരുമാനിച്ചു. കാസർകോട്ടുനിന്നെത്തി കള്ളവോട്ട് ചെയ്യൽ, വോട്ടർമാരെ സ്വാധീനിക്കാൻ കള്ളപ്പണം കടത്തൽ, ആയുധങ്ങളും മയക്കുമരുന്നും കടത്തൽ എന്നിവ തടയുകയാണ് ലക്ഷ്യം. അതിർത്തിയിൽ ഒമ്പത് പൊലീസ് ചെക്ക്പോസ്റ്റുകൾ സ്ഥാപിക്കും. അതിർത്തികളിലെ പൊലീസ് സ്റ്റേഷനുകൾ കേന്ദ്രീകരിച്ചും സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്തും. ദക്ഷിണ കന്നട ജില്ല ഡെപ്യൂട്ടി കമീഷണർ ശശികാന്ത് സെന്തിൽ അധ്യക്ഷതവഹിച്ചു. വിവരങ്ങൾ തത്സമയം കൈമാറുകയാണ് പ്രധാനമെന്നും ജില്ലയിൽ ജാഗ്രതാ ഒരുക്കം സംബന്ധിച്ച് തീരുമാനമെടുത്തതായും കാസർകോട് ജില്ല കലക്ടർ ജീവൻബാബു പറഞ്ഞു. വെസ്റ്റേൺ റേഞ്ച് ഐ.ജി ജെ. അരുൺ ചക്രവർത്തി, ജില്ല പൊലീസ് സൂപ്രണ്ട് ബി.ആർ. രവികാന്ത്, ഇരു ജില്ലകളിലെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.