കാസർകോട്: 'മാനവികത ബഹുസ്വരത ദേശീയത' എന്ന സന്ദേശം പ്രചരിപ്പിക്കുന്നതിനായി യുവകലാസാഹിതി സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന സാംസ്കാരിക സദസ്സുകളുടെ ജില്ലതല ഉദ്ഘാടനം മേയ് രണ്ടിന് കാഞ്ഞങ്ങാട് ബസ്സ്റ്റാൻഡ് പരിസരത്ത് നടക്കും. വൈകീട്ട് നാലിന് കവിയും യുവകലാസാഹിതി സംസ്ഥാന പ്രസിഡൻറുമായ ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. പരിപാടിയുടെ ഭാഗമായി യുവകലാസാഹിതി ഗായകസംഘം സംഗീതസദസ്സ് നടത്തും. ഇപ്റ്റയുടെ ഏകപാത്ര നാടകം 'പോർമുഖം' അവതരിപ്പിക്കും. വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കുമായി നടത്തിയ സാഹിത്യമത്സര വിജയികൾക്ക് ഉപഹാരം വിതരണം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.