ഭാഷ സർട്ടിഫിക്കറ്റ് കോഴ്സുകൾ

കണ്ണൂർ: സംസ്ഥാന സാക്ഷരത മിഷൻ സംഘടിപ്പിക്കുന്ന ഗുഡ് ഇംഗ്ലീഷ്, അച്ചീ ഹിന്ദി, പച്ചമലയാളം സർട്ടിഫിക്കറ്റ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോറവും ഫീസടക്കുന്നതിനുള്ള ചെലാനും സാക്ഷരത മിഷൻ വെബ്സൈറ്റിൽ ലഭിക്കും. മേയ് 10 അവസാന തീയതി. ഫീസ് 2500 രൂപ. എട്ടാം ക്ലാസ് മുതലുള്ള വിദ്യാർഥികൾക്കും ചേരാം. വിദ്യാർഥികൾക്ക് ഫീസ് 2000 രൂപ. വിശദ വിവരങ്ങൾ അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സാക്ഷരത മിഷൻ വികസന, തുടർവിദ്യാ കേന്ദ്രങ്ങളിൽ ലഭിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.