ഡോക്​ടർമാരുടെ സമരം: രോഗികൾ വലഞ്ഞു

കണ്ണൂര്‍: സര്‍ക്കാര്‍ ആശുപത്രി ഡോക്ടര്‍മാരുടെ സമരം രണ്ടാം ദിവസം പൂർണം. ഒ.പി പ്രവർത്തനം നിലച്ചു. ആശുപത്രികളിലെത്തിയ രോഗികൾ സമരത്ത തുടർന്ന് വലഞ്ഞു. േഡാക്ടർമാരുടെ സേവനമില്ലാത്തതിനാൽ പാവപ്പെട്ട രോഗികൾ ഏറെ ബുദ്ധിമുട്ടി. ജില്ല ആശുപത്രിയില്‍ ഒ.പി പ്രവർത്തിച്ചില്ല. വിഷു ആഘോഷമായതിനാൽ ഒ.പിയിലെത്തിയ രോഗികൾ കുറവായിരുന്നു. സമരത്തെ തുടർന്ന് രോഗികൾ തിരിച്ചുപോയി. വാര്‍ഡുകളിലെ പരിശോധനയും അത്യാഹിതവിഭാഗവും തടസ്സമില്ലാതെ പ്രവർത്തിച്ചു. അടിയന്തര ശസ്ത്രക്രിയകളും നടന്നു. ജില്ല ആശുപത്രിയിൽ മുഴുവൻ ഡോക്ടർമാരും സമരത്തിൽ പങ്കാളികളായി. ഡോക്ടർമാർ സ്വകാര്യ പ്രാക്ടിസും ഒഴിവാക്കി. ജില്ലയിലെ ജനറൽ ആശുപത്രി, താലൂക്ക് ആശുപത്രികൾ, പി.എച്ച്.സികൾ, കമ്യൂണിറ്റി ഹെൽത്ത് സ​െൻററുകൾ എന്നിവിടങ്ങളിൽ സമരം സാരമായി ബാധിച്ചു. തിങ്കളാഴ്ച മുതല്‍ സ്ഥിതി രൂക്ഷമായേക്കും. വാർഡുകളിൽ കിടത്തി ചികിത്സയിലുള്ള രോഗികൾക്കുള്ള പരിശോധനും നിർത്തി വെക്കാനാണ് സാധ്യത. ഇത് രോഗികളെ കൂടുതൽ ദുരിതത്തിലാക്കും.ആശുപത്രികളിലെ ഒ.പി സമയം വർധിപ്പിച്ചതിൽ പ്രതിഷേധിച്ചാണ് സമരം. സര്‍ക്കാര്‍ ചര്‍ച്ചക്ക് തയാറായില്ലെങ്കില്‍ സമരം കൂടുതൽ ശക്തമാക്കുമെന്ന് കെ.ജി.എം.ഒ.എ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.