കണ്ണൂർ: ശാസ്ത്രവിരുദ്ധ നയങ്ങൾക്കെതിരെ സാർവദേശീയ ശാസ്ത്രസമൂഹം ആഹ്വാനംചെയ്ത മാർച്ച് ഫോർ സയൻസ് നടത്തി. ജില്ല സംഘാടക സമിതിയുടെ നേതൃത്വത്തിൽ നടന്ന മാർച്ചിൽ വിദ്യാർഥികളും അധ്യാപകരും ശാസ്ത്രജ്ഞരും ശാസ്ത്രസ്നേഹികളും പെങ്കടുത്തു. ശാസ്ത്രവിരുദ്ധ നയങ്ങളും സമീപനങ്ങളും ഉപേക്ഷിക്കുക, ശാസ്ത്രമനോഭാവം സൃഷ്ടിക്കുന്ന നടപടികൾ സ്വീകരിക്കുക, ശാസ്ത്രത്തിെൻറ ധാർമികതയും നൈതികതയും ഉയർത്തിപ്പിടിക്കുക, ശാസ്ത്ര ഗവേഷണങ്ങൾക്കും വിദ്യാഭ്യാസത്തിനും കൂടുതൽ തുക വകയിരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ച്. പ്രഫ. കെ.പി. സജി ഉദ്ഘാടനംചെയ്തു. ഭരണകൂടങ്ങൾ അശാസ്ത്രീയത വളർത്തുന്ന സമീപനങ്ങളാണ് സ്വീകരിക്കുന്നെതന്നും ശാസ്ത്രനേട്ടങ്ങളെ തമസ്കരിക്കുകയാണെന്നും ഇതിനെതിരെ ജനമുേന്നറ്റം രൂപപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. പി.സി. വിവേക് അധ്യക്ഷതവഹിച്ചു. ഡോ. ഡി. സുരേന്ദ്രനാഥ്, കെ.കെ. സുരേന്ദ്രൻ, മാധവൻ മാസ്റ്റർ, കെ. ബാബുരാജ്, രശ്മി രവി, അനൂപ് ജോൺ എരിമറ്റം, അഖിൽ മുരളി എന്നിവർ സംസാരിച്ചു. കണ്ണൂർ: ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന മാർച്ച് ഫോർ സയൻസ് സംസ്ഥാന പ്രസിഡൻറ് ടി. ഗംഗാധരൻ ഉദ്ഘാടനംചെയ്തു. അന്ധവിശ്വാസം വളർത്തുന്നതിന് ശാസ്ത്രീയനേട്ടങ്ങളെ കേന്ദ്രസർക്കാർ വളച്ചൊടിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഭരണഘടനയുടെ 51 എ ആർട്ടിക്കിൾപ്രകാരം ശാസ്ത്രബോധം വളർത്താനുള്ള പദ്ധതികൾ ചെയ്യേണ്ടതിന് പകരം തികഞ്ഞ അയുക്തികതയും ശാസ്ത്രവിരുദ്ധതയും പ്രചരിപ്പിക്കുകയാണ്. അന്ധവിശ്വാസങ്ങെള കൂട്ടുപിടിച്ച് മാനവികതയും ശാസ്ത്രചിന്തയും തകർക്കുകയാണെന്നും ഗംഗാധരൻ പറഞ്ഞു. പ്രഫ. കെ. ബാലൻ അധ്യക്ഷതവഹിച്ചു. ടി.ടി. പ്രദീപൻ, ഒ.സി. ബേബി ലത എന്നിവർ സംസാരിച്ചു. നഗരത്തിൽ റാലിയും നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.