'വിഷുക്കണി 2018' പഴം--പച്ചക്കറി വിപണി സജീവം കാസർകോട്: വിഷുവിനോടനുബന്ധിച്ച് 'വിഷുക്കണി 2018' പഴം-പച്ചക്കറി വിപണികളുടെ ജില്ലതല ഉദ്ഘാടനം കോടോം-ബേളൂര്‍ പഞ്ചായത്തിലെ ഒടയംചാലില്‍ നടത്തി. പരപ്പ ബ്ലോക്ക് പ്രസിഡൻറ് പി. രാജന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. കോടോം-ബേളൂര്‍ പഞ്ചായത്ത് പ്രസിഡൻറ് സി. കുഞ്ഞിക്കണ്ണന്‍ അധ്യക്ഷതവഹിച്ചു. കാസര്‍കോട് കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ മേരി ജോര്‍ജ് ആദ്യവില്‍പന നടത്തി. കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ എസ്. സുഷമ, കൃഷി അസി. ഡയറക്ടര്‍ ജി.എസ്. സിന്ധുകുമാരി, ബ്ലെസി, കെ.എൽ. ജ്യോതി തുടങ്ങിയവര്‍ പങ്കെടുത്തു. കര്‍ഷകര്‍ ഉല്‍പാദിപ്പിക്കുന്ന പഴം-പച്ചക്കറികള്‍ അധികവില നല്‍കി സംഭരിച്ച് ഗുണഭോക്താക്കള്‍ക്ക് പൊതുവിപണിയിലേക്കാള്‍ 30 ശതമാനം വിലക്കുറവിലാണ് വില്‍ക്കുന്നത്. വിഷുവിനോടനുബന്ധിച്ച് കൃഷിവകുപ്പ്, കുടുംബശ്രീ, ഹോര്‍ട്ടികോര്‍പ്, വി.എഫ്.പി.സി.കെ എന്നിവരുടെ സഹകരണത്തോടെയാണ് രണ്ടുദിവത്തെ പഴം -പച്ചക്കറി വിപണി ഒരുക്കിയിരിക്കുന്നത്. പഞ്ചായത്ത് തലത്തില്‍ ആഴ്ചച്ചന്തകള്‍ മുഖേന 20 വിപണികളാണ് ഒരുക്കിയിരിക്കുന്നത്. കൃഷിവകുപ്പിെൻറ വിപണികള്‍ ഇല്ലാത്ത പഞ്ചായത്തുകളില്‍ കുടുംബശ്രീ 18 വിപണികളും മുനിസിപ്പാലിറ്റികളില്‍ വി.എഫ്.പി.സി.കെയുടെ മൂന്ന് വിപണികളും തുടങ്ങിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.