ലഘുലേഖ പ്രകാശനം

കാഞ്ഞങ്ങാട്: 'ജാതിയല്ല, മതമല്ല, മനുഷ്യനാണ് പ്രധാനം', 'ദേശീയത, മാനവികത, ബഹുസ്വരത' എന്നീ സന്ദേശങ്ങൾ ഗൃഹാങ്കണസദസ്സുകളിൽ പ്രചരിപ്പിക്കുന്നതിനായി യുവകലാസാഹിതി ജില്ല കമ്മിറ്റി തയാറാക്കിയ ലഘുലേഖയുടെ പ്രകാശനം ചരിത്രകാരൻ ഡോ. അജയകുമാർ കോടോത്ത് നിർവഹിച്ചു. യുവകലാസാഹിതി ജില്ല പ്രസിഡൻറ് ഡോ. കെ.പി. വിപിൻചന്ദ്രൻ ആദ്യപ്രതി ഏറ്റുവാങ്ങി. അഡ്വ. രാധാകൃഷ്ണൻ പെരുമ്പള അധ്യക്ഷതവഹിച്ചു. കെ. ബാലകൃഷ്ണൻ, ഗിരീഷ് പാണംതോട് എന്നിവർ സംസാരിച്ചു. ജയൻ നീലേശ്വരം സ്വാഗതവും സുനിൽകുമാർ കരിച്ചേരി നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.