ബോട്ടിലെ യന്ത്രത്തില്‍ കുടുങ്ങി മത്സ്യത്തൊഴിലാളി മരിച്ചു

കണ്ണൂര്‍: മത്സ്യബന്ധനത്തിനിടെ യന്ത്രത്തില്‍ കുടുങ്ങി യുവാവിന് ദാരുണാന്ത്യം. ഒഡിഷ പാദേശ്വര്‍ ജില്ലയിലെ പ്രഭാകര്‍ മഹാലിംഗി​െൻറ മകന്‍ ഗുനുദര്‍ മഹാലിംഗാണ് (26) മരിച്ചത്. ആയിക്കരയില്‍നിന്നും മീന്‍പിടിക്കാന്‍ പോയ ബോട്ടിലെ ജീവനക്കാരനായിരുന്നു. െവള്ളിയാഴ്ച പുലര്‍ച്ചയാണ് അപകടം. മത്സ്യബന്ധനത്തിന് പുറപ്പെട്ട ബോട്ട് ആഴക്കടലിൽ എത്തുന്നതിനു മുമ്പാണ് അപകടമുണ്ടായത്. മീന്‍പിടിക്കാനിട്ട വല ബോട്ടിലേക്കു വലിച്ചുകയറ്റാനുപയോഗിക്കുന്ന യന്ത്രത്തില്‍ ഗുനുദറി​െൻറ ഇടതുകൈ കുടുങ്ങുകയായിരുന്നു. ഉടന്‍ ബോട്ട് ആയിക്കരയിെലത്തിച്ച് ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ഗുനുദറി​െൻറ കൈ യന്ത്രത്തില്‍ കുടുങ്ങി അറ്റുപോകാറായ നിലയിലായിരുന്നു. രണ്ടാഴ്ച മുമ്പാണ് ഗുനുദര്‍ ജോലിക്കായി കണ്ണൂരിലെത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.