കർണാടകയിൽ ബി.ജെ.പി ജയിച്ചാൽ ജനാധിപത്യപതനം -ജിഗ്നേഷ് മേവാനി മംഗളൂരു: അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ കർണാടകയിൽ ബി.ജെ.പിയാണ് അധികാരത്തിൽ വരുന്നതെങ്കിൽ ജനാധിപത്യത്തിെൻറ പതനമാണ് സംഭവിക്കുകയെന്ന് ദലിത് നേതാവും ഗുജറാത്ത് എം.എൽ.എയുമായ ജിഗ്നേഷ് മേവാനി പറഞ്ഞു. കാർവാറിൽ ഭരണഘടന സുരക്ഷക്ക് കർണാടക മുന്നേറ്റം കാമ്പയിൻ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. ഭരണഘടനയിൽ മാറ്റംവരുത്തുകയെന്ന ആർ.എസ്.എസ് അജണ്ടയാണ് കേന്ദ്രമന്ത്രി അനന്ത്കുമാറിലൂടെ പുറത്തുവന്നത്. രാജ്യത്തെവിടെയും എല്ലാവിഭാഗം ജനങ്ങൾക്കും തുല്യനീതി ലഭ്യമാവേണ്ടതുണ്ട്. ആർ.എസ്.എസ് ദീർഘകാലമായി ഈ ആശയത്തിന് എതിരാണ്. പശുവിെൻറയും ലൗജിഹാദിെൻറയും പേരിൽ വിഭാഗീയതയും അസഹിഷ്ണുതയും വളർത്താൻ കേന്ദ്രഭരണ ഒത്താശയോടെ സംഘ്പരിവാർ പ്രവർത്തിക്കുന്ന വേളയിലാണ് കർണാടകയിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. ദലിതർ കൊല്ലപ്പെടുന്നു. ദലിതർ, പിന്നാക്ക വിഭാഗങ്ങൾ, കർഷകർ, യുവജനങ്ങൾ എന്നിവർക്കായി എന്ത് പദ്ധതികളാണ് കേന്ദ്രസർക്കാർ നടപ്പാക്കിയത്? കർഷക ആത്മഹത്യകൾ കേന്ദ്രം കണ്ടില്ലെന്ന് നടിക്കുകയാണെന്ന് മേവാനി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.