കാഞ്ഞങ്ങാട്: നെഹ്റു കോളജ് പ്രിൻസിപ്പലിനെ അപമാനിച്ച കേസിൽ ഉൾപ്പെട്ട വിദ്യാർഥികളെ പുറത്താക്കാൻ എസ്.എഫ്.ഐ ആർജവം കാണിക്കണമെന്ന് കണ്ണൂർ യൂനിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ ഡോ. ഖാദർ മാങ്ങാട് അഭിപ്രായപ്പെട്ടു. കെ.എസ്.യു ജില്ല കമ്മിറ്റി സംഘടിപ്പിച്ച 'ഗുരുനിന്ദക്കെതിരെ ഗുരുവന്ദനം' പ്രതിഷേധസംഗമം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡൻറ് നോയൽ ടോമിൻ ജോസഫ് അധ്യക്ഷതവഹിച്ചു. ഫോക്ലോർ അക്കാദമി മുൻ സെക്രട്ടറി പ്രദീപ് പയ്യന്നൂർ മുഖ്യപ്രഭാഷണം നടത്തി. കെ.എസ്.യു സംസ്ഥാന പ്രസിഡൻറ് കെ.എം. അഭിജിത്ത്, ഡി.സി.സി വൈസ് പ്രസിഡൻറ് കെ.കെ. രാജേന്ദ്രൻ, പി.വി. സുരേഷ്, പടന്ന ഷറഫ് കോളജ് പ്രിൻസിപ്പൽ ഗംഗാധരൻ, കെ.പി.എസ്.ടി.എ സംസ്ഥാന അസോസിയേറ്റ് സെക്രട്ടറി സി.വി. ബാലകൃഷ്ണൻ, എം. കുഞ്ഞികൃഷ്ണൻ, ശ്രീരാജ് കല്യോട്ട്, മാർട്ടിൻ എബ്രഹാം എന്നിവർ സംസാരിച്ചു. പരിപാടിയിൽ അമ്പതോളം അധ്യാപകരെ ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.