രക്തഗ്രൂപ് നിർണയ ക്യാമ്പ്​

ചൊക്ലി: ഡി.വൈ.എഫ്.ഐ കടുക്ക ബസാർ യൂനിറ്റ് സമ്മേളനവും മികച്ച കർഷകരെ ആദരിക്കലും സൗജന്യ രക്ത ഗ്രൂപ് നിർണയവും സംഘടിപ്പിച്ചു. വി. ഉദയൻ മാസ്റ്റർ രക്ത ഗ്രൂപ് നിർണയ ക്യാമ്പി​െൻറ ഉദ്ഘാടനം നിർവഹിച്ചു. യൂനിറ്റ് സമ്മേളനം ഡി.വൈ.എഫ്.ഐ പാനൂർ ബ്ലോക്ക് കമ്മിറ്റിയംഗം സ്നേഹ മോഹൻ ഉദ്ഘാടനം ചെയ്തു. കെ.കെ. പ്രിൻസ് അധ്യക്ഷത വഹിച്ചു. പ്രദേശത്തെ മുതിർന്ന കർഷകരായ കടാങ്കോട് വാസു, മോറത്ത് സുരേന്ദ്രൻ എന്നിവരെ ചൊക്ലി ഗ്രാമപഞ്ചായത്തംഗം പി. ഭാസ്കരൻ ആദരിച്ചു. കെ.പി. ജനീഷ്, ശ്രീശൻ, കെ.കെ. വിജേഷ്, കെ.പി. ഷിനോജ്, ജിബീഷ്, ജിനിൽ എന്നിവർ സംസാരിച്ചു. അക്ഷയ് കുമാർ യൂനിറ്റ് സമ്മേളന പതാക ഉയർത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.