കണ്ണൂർ: ചാല ബൈപാസ് മുതൽ നടാൽ വരെയുള്ള റോഡിെൻറ അപകടാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ ചാലക്കുന്നിൽ െബെപാസ് ഉപരോധിച്ചു. രണ്ട് മണിക്കൂറോളം ഗതാഗതം പൂർണമായി സ്തംഭിച്ചു. ചാലക്കുന്നിൽ മുത്തപ്പൻ ക്ഷേത്രത്തിനു മുന്നിൽ വെള്ളിയാഴ്ച വൈകീട്ട് നാലോടെയാണ് നാട്ടുകാർ റോഡ് ഉപരോധിച്ചത്. തകർന്ന റോഡുകളും റോഡിലെ വൻ കുഴികളും സ്ഥിരം അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. ഇതേത്തുടർന്ന് നിരവധി തവണ നാട്ടുകാർ പരാതി നൽകിയെങ്കിലും അധികാരികൾ തിരിഞ്ഞുനോക്കിയില്ല. വ്യാഴാഴ്ച രാത്രി ചാല സഹകരണ ബാങ്കിനു മുന്നിൽ ചാല ചിന്മയ കോളജിനു സമീപത്തെ ആദർശ് അപകടത്തിൽപെട്ടതോടെ ക്ഷമകെട്ട നാട്ടുകാർ രംഗത്തിറങ്ങുകയായിരുന്നു. കണ്ണൂർ-തലശ്ശേരി, കൂത്തുപറമ്പ്-കണ്ണൂർ ഭാഗങ്ങളിലേക്കുള്ള വാഹനങ്ങൾ പോകുന്ന വഴിയായതിനാൽ റോഡ് ഉപരോധിച്ചതോടെ വലിയ വാഹനക്കുരുക്കാണുണ്ടായത്. ബൈപാസിനിരുപുറവും കിലോമീറ്ററുകൾ ദൂരത്തിൽ വാഹനങ്ങൾ കുടുങ്ങിക്കിടന്നു. ബൈക്കുകൾപോലും കടന്നുപോകുന്നതിന് സമരക്കാർ അനുവദിച്ചില്ല. പലരും ഉപരോധം നടക്കുന്നതറിഞ്ഞ് ഉൗടുവഴികളിലൂടെയാണ് പോയത്. വാഹനങ്ങളുടെ എണ്ണം കൂടിയതോടെ ഇൗ വഴികളും കുരുക്കിലായി. റോഡ് നന്നാക്കാതെ സമരത്തിൽനിന്ന് പിന്മാറില്ലെന്ന് നാട്ടുകാർ പറഞ്ഞതോടെ കണ്ണൂർ തഹസിൽദാർ സജീവെൻറ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. തിങ്കളാഴ്ച മുതൽ റോഡ് നവീകരണം നടക്കുമെന്ന തഹസിൽദാറുടെ ഉറപ്പിനെ തുടർന്ന് ആറുമണിയോടെ സമരക്കാർ പിരിഞ്ഞുപോവുകയായിരുന്നു. തിങ്കളാഴ്ച പ്രവൃത്തി തുടങ്ങിയില്ലെങ്കിൽ ഉപരോധം ഉൾപ്പെടെയുള്ള സമരം ശക്തിപ്പെടുത്തുമെന്നും നാട്ടുകാർ പറഞ്ഞു. സമരത്തിന് കണ്ണൂർ കോർപറേഷൻ സ്ഥിരം സമിതി അധ്യക്ഷൻ ടി.ഒ. മോഹനൻ, കൗൺസിലർ പി.കെ. പ്രീത, കെ.വി. രവീന്ദ്രൻ, ഷീലൻ, സാജേഷ്, മഹേഷ് ചാല, ശശീന്ദ്ര ബാബു എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.