എസ്​.എ കാണിച്ച നേതൃപാടവം​ മാതൃകാപരം ^​െഎ.എൻ.എൽ

എസ്.എ കാണിച്ച നേതൃപാടവം മാതൃകാപരം -െഎ.എൻ.എൽ തലശ്ശേരി: നീണ്ട 13 വർഷം െഎ.എൻ.എൽ സംസ്ഥാന പ്രസിഡൻറ് പദവി അലങ്കരിച്ച് മാതൃകാപരമായ നേതൃപാടവം കാണിച്ച എസ്.എ. പുതിയവളപ്പിലി​െൻറ വിയോഗം കനത്ത ആഘാതമാണ് ഉണ്ടാക്കിയിട്ടുള്ളതെന്ന് െഎ.എൻ.എൽ സംസ്ഥാന കമ്മിറ്റി വാർത്താക്കുറിപ്പിൽ അറിയിച്ചു. സംസ്ഥാനരാഷ്ട്രീയത്തിന് നിസ്വാർഥനായ നേതാവിനെയാണ് നഷ്ടപ്പെട്ടത്. പ്രതിസന്ധികൾ അതിജീവിക്കുന്നതിലും നിർണായക തീരുമാനമെടുക്കുന്നതിലും അദ്ദേഹം കാണിച്ച പക്വവും തത്ത്വാധിഷ്ഠിതവുമായ നിലപാട് പാർട്ടിയുടെ പ്രഖ്യാപിതലക്ഷ്യങ്ങളെ സാക്ഷാത്കരിക്കുന്നവയായിരുന്നു. ആദർശപ്രതിബദ്ധതയോടെ വരുംകാലങ്ങളിലും മുന്നോട്ടുപോകാൻ എസ്.എ കാണിച്ച മാർഗം െഎ.എൻ.എല്ലിന് കരുത്തേകും. സംഘടനയുടെ സംസ്ഥാന പ്രസിഡൻറായിരുന്ന ത​െൻറ പിതാവ് സി.കെ.പി. ചെറിയ മമ്മുക്കേയിയുടെ നിസ്വാർഥതയാർന്ന മാനവീയപാത കൈവിടാതിരിക്കാൻ എസ്.എ കാണിച്ച ശുഷ്കാന്തി വർത്തമാനരാഷ്ട്രീയത്തിലെ അപൂർവ മാതൃകയാണെന്നും സംസ്ഥാന കമ്മിറ്റി വിലയിരുത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.