കുടുംബശ്രീ ഭക്ഷ്യസുരക്ഷാഭവനം കാമ്പയിന് തുടക്കമായി

കണ്ണൂർ: കുടുംബശ്രീ ജില്ല മിഷ​െൻറ നേതൃത്വത്തിൽ സുരക്ഷിതമായ ഭക്ഷണം സ്വന്തമായി ഉൽപാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ഭക്ഷ്യസുരക്ഷാഭവനം കാമ്പയിൻ പെരളശ്ശേരിയിലെ കുടുംബശ്രീ പ്രവർത്തകരുടെ വീട്ടുവളപ്പിൽ പച്ചക്കറി വിത്ത് നട്ട് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. ഭക്ഷ്യസുരക്ഷ വനം സ്റ്റിക്കർ മന്ത്രി പ്രകാശനം ചെയ്തു. കാമ്പയി​െൻറ ഭാഗമാകുന്ന മുഴുവൻവീടുകളിലും സ്റ്റിക്കർ പതിക്കും. പെരളശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ.കെ. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്തംഗം പി. ഗൗരി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് സി.കെ. സൗമിനി, വികസനകാര്യ സ്ഥിരം സമിതി ചെയർമാൻ കെ.പി. ബാലഗോപാലൻ, ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ പി.സി. സുനില, സെക്രട്ടറി അശോകൻ മലപ്പിലായി, കുടുംബശ്രീ ജില്ല മിഷൻ കോഓഡിനേറ്റർ ഡോ. എം. സുർജിത്ത്, കൃഷി ഓഫിസർ തുളസി ചെങ്ങാട്ട്, ദേവരാജൻ, സത്യൻ, സി.ഡി.എസ് ചെയർപേഴ്സൻ എ.വി. ഷീബ എന്നിവർ സംസാരിച്ചു. ജില്ലയിലെ 19,200ഓളം വരുന്ന അയൽക്കൂട്ടങ്ങളിൽനിന്നായി 3.5 ലക്ഷം അയൽക്കൂട്ട കുടുംബങ്ങൾക്ക് പച്ചക്കറിവിത്തുകൾ നൽകിക്കൊണ്ടാണ് കാമ്പയിൻ സംഘടിപ്പിക്കുന്നത്. ചീര, വഴുതിന, വെണ്ട, പച്ചമുളക് തുടങ്ങി അഞ്ചുതരം പച്ചക്കറിവിത്തുകളാണ് ഓരോ അയൽക്കൂട്ട അംഗങ്ങളുടെയും വീടുകളിൽ ലഭ്യമാക്കുന്നത്. നാലുപേരടങ്ങുന്ന ചെറുഗ്രൂപ്പുകൾ രൂപവത്കരിച്ച് വാർഡ് തലത്തിൽ സംഘടിപ്പിക്കുന്ന പരിശീലനത്തിൽ പങ്കെടുക്കുന്നവർക്കാണ് വിത്തുകൾ ലഭിക്കുന്നത്. ഓരോ ഗ്രൂപ്പുകൾക്കും മൂന്നു സ​െൻറ് മുതൽ 25 സ​െൻറ് വരെയുള്ള സ്ഥലത്ത് ഈ കാമ്പയി​െൻറ ഭാഗമായി കൃഷിചെയ്യാം. കൂട്ടായ സ്ഥലങ്ങളിലോ ഓരോ അംഗത്തി​െൻറയും വീട്ടുമുറ്റത്തോ കൃഷിചെയ്യാവുന്നതാണ്. ഓരോ അംഗത്തിനും ആവശ്യമായതിൽ അധികം വരുന്ന പച്ചക്കറികൾ പൊതുവിപണിയിൽ വിൽപന നടത്തുന്നതിനും കുടുംബശ്രീ മിഷൻ നടപടികൾ സ്വീകരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.