പദ്ധതിനിർവഹണം സമയബന്ധിതമായി തീർക്കണം- -ജില്ല പഞ്ചായത്ത് പ്രസിഡൻറ് കണ്ണൂർ: ജില്ല പഞ്ചായത്തിെൻറ വാർഷിക പദ്ധതിനിർവഹണം കൃത്യമായും സമയബന്ധിതമായും തീർക്കാനുള്ള ഉത്തരവാദിത്തം നിർവഹണ ഉദ്യോഗസ്ഥർ കാണിക്കണമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ്. പദ്ധതിനിർവഹണ ഉദ്യോഗസ്ഥരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പല പദ്ധതികളും മുന്നോട്ടുപോവാത്തത് ഗൗരവമായ പ്രശ്നമാണ്. ഓരോ പദ്ധതിക്കും സമയനിബന്ധനവെച്ച് മാസംതോറും പുരോഗതി അവലോകനം ചെയ്യണം. നിർവഹണ ഉദ്യോഗസ്ഥർ സ്വന്തം ചുമതലകൾ നിർവഹിക്കണം. അവലോകനയോഗങ്ങളിൽ കൃത്യമായി പങ്കെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. ജില്ല പഞ്ചായത്ത് മൃഗസംരക്ഷണവകുപ്പ് മുഖേന നടപ്പിലാക്കാൻ ആസൂത്രണം ചെയ്ത താറാവുവളർത്തൽ പദ്ധതി മൃഗസംരക്ഷണ വകുപ്പിെൻറതന്നെ വിയോജിപ്പുമൂലം ഉപേക്ഷിക്കേണ്ടിവന്ന പശ്ചാത്തലത്തിലായിരുന്നു പ്രസിഡൻറിെൻറ വിമർശനം. ജില്ല പഞ്ചായത്തിെൻറ വിവിധ പദ്ധതികളുടെ പുരോഗതി യോഗം അവലോകനംചെയ്തു. യോഗത്തിൽ വൈസ് പ്രസിഡൻറ് പി.പി. ദിവ്യ, സ്ഥിരം സമിതി അധ്യക്ഷന്മാർ, വിവിധ വകുപ്പുതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.