മാലിന്യസംസ്​കരണ പദ്ധതികൾ അടിയന്തരമായി നടപ്പാക്കണം ^ആസൂത്രണസമിതി

മാലിന്യസംസ്കരണ പദ്ധതികൾ അടിയന്തരമായി നടപ്പാക്കണം -ആസൂത്രണസമിതി കണ്ണൂർ: മാലിന്യസംസ്കരണ സംവിധാനങ്ങൾ സ്ഥാപിക്കുന്നതിനുള്ള പദ്ധതികൾ സമർപ്പിച്ച തദ്ദേശസ്ഥാപനങ്ങൾ നവംബർ ഒന്നിന് ഉദ്ഘാടനം നടത്താൻ കഴിയുംവിധം അടിയന്തരമായി പദ്ധതിപ്രവർത്തനങ്ങൾ നടത്തണമെന്ന് ജില്ല ആസൂത്രണസമിതി യോഗം നിർദേശിച്ചു. ജില്ലയിൽ കോർപറേഷനും നാലു നഗരസഭയുമടക്കം അറുപതോളം തദ്ദേശസ്ഥാപനങ്ങൾ മാലിന്യസംസ്കരണത്തിന് വിവിധ പദ്ധതികളുടെ േപ്രാജക്ട് സമർപ്പിച്ചിട്ടുണ്ട്. തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായുള്ള പ്രവൃത്തികളിൽ കയർഭൂവസ്ത്രം ഉപയോഗപ്പെടുത്തുന്നതിന് പദ്ധതി തയാറാക്കുന്നതിന് യോഗം പഞ്ചായത്തുകളോട് ആവശ്യപ്പെട്ടു. 15 കോടി രൂപയുടെ കയർഭൂവസ്ത്രം ഉപയോഗപ്പെടുത്തിയുള്ള തൊഴിലുറപ്പ് േപ്രാജക്ടുകൾ തയാറാക്കാനാണ് നിർദേശം. സമിതി ചെയർമാൻകൂടിയായ ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് അധ്യക്ഷത വഹിച്ചു. സെക്രട്ടറിയായ ജില്ല കലക്ടർ മിർ മുഹമ്മദലി, ജില്ല പ്ലാനിങ് ഓഫിസർ കെ. പ്രകാശൻ എന്നിവർ സംസാരിച്ചു. വിവിധ തദ്ദേശസ്ഥാപന അധ്യക്ഷന്മാർ, ആസൂത്രണസമിതി അംഗങ്ങൾ, ജില്ലതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.