കണ്ണൂർ: കെ.എസ്.ടി.എയുടെ നേതൃത്വത്തിൽ സംസ്ഥാനവ്യാപകമായി സംഘടിപ്പിക്കുന്ന വിദ്യാഭ്യാസസദസ്സുകളുടെ സമാപനത്തിെൻറ ഭാഗമായി ജില്ല കേന്ദ്രങ്ങളിൽ ജനകീയ വിദ്യാഭ്യാസസംഗമങ്ങൾ സംഘടിപ്പിക്കുന്നു. സംഗമത്തിെൻറ സംഘാടകസമിതി രൂപവത്കരിച്ചു. പി.വി. രാജൻ അധ്യക്ഷത വഹിച്ചു. കെ.എസ്.ടി.എ സംസ്ഥാന വൈസ് പ്രസിഡൻറുമാരായ കെ.കെ. പ്രകാശൻ, എ.കെ. ബീന, എൻ.ജി.ഒ യൂനിയൻ സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം എം.വി. ശശിധരൻ, വിജയൻ അടുക്കാടൻ, പേംജിത്ത്, സുജ, കെ.എസ്.ടി.എ ജില്ല പ്രസിഡൻറ് എൻ.ടി. സുധീന്ദ്രൻ എന്നിവർ സംസാരിച്ചു. കെ.എസ്.ടി.എ ജില്ല െസക്രട്ടറി വി.പി. മോഹനൻ സ്വാഗതവും പി.വി. പ്രദീപൻ നന്ദിയും പറഞ്ഞു. സംഘാടകസമിതി ചെയർമാനായി സി.െഎ.ടി.യു ജില്ല ജനറൽ െസക്രട്ടറി കെ. മനോഹരനെയും കൺവീനറായി വി.പി. മോഹനനെയും തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.