സർവകലാശാല യൂനിയൻ ഭാരവാഹി ശിൽപശാല

കണ്ണൂർ: കണ്ണൂർ സർവകലാശാല കോളജ് യൂനിയൻ ഭാരവാഹികൾക്ക് ശിൽപശാല നടത്തി. താവക്കര കാമ്പസിൽ ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് ഉദ്ഘാടനം ചെയ്തു. കോളജ് വിദ്യാർഥികളെ സമൂഹത്തി​െൻറ മുഖ്യധാരയിലേക്കും മികച്ച വിദ്യാഭ്യാസനിലവാരത്തിലേക്കും എത്തിക്കാനുള്ള പ്രവർത്തനങ്ങളാണ് കോളജ് യൂനിയനുകൾ ചെയ്യേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. അലസമായ പ്രവർത്തനങ്ങളാണ് പല യൂനിയനുകളും ചെയ്യുന്നത്. അധ്യാപകരോടും മറ്റുമുള്ള ഏറ്റുമുട്ടലുകളാണ് നടത്തേണ്ടതെന്ന മനോഭാവം മാറണം. കലാപരമായ പ്രവർത്തനങ്ങൾക്കും മുൻതൂക്കം നൽകണമെന്നും അദ്ദേഹം പറഞ്ഞു. സർവകലാശാല യൂനിയൻ ചെയർമാൻ സി.പി. ഷിജു അധ്യക്ഷത വഹിച്ചു. പി.വി.സി ഡോ. ടി. അശോകൻ, പരീക്ഷാ കൺട്രോളർ ബാബു ആേൻറാ, യൂനിയൻ സെക്രട്ടറി ശ്രീജിത്ത് രവീന്ദ്രൻ, എം.എസ്. അമൽ, പത്മനാഭൻ കാവുമ്പായി, എ. നിഷാന്ത് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.