കണ്ണൂര്‍: ദേശീയ സന്നദ്ധ രക്തദാനദിനമായ ഒക്ടോബര്‍ ഒന്നിന് കണ്ണൂരില്‍ നടക്കുന്ന സംസ്ഥാനതല ഉദ്ഘാടനത്തിെൻറ പ്രചാരണാര്‍ഥം ബ്ലഡ് ഡോണേഴ്സ് കേരളയുടെയും ജില്ലയിലെ വിവിധ റൈഡേഴ്സ് ക്ലബുകളുടെയും സഹകരണത്തോടെ ജില്ല ആരോഗ്യവകുപ്പിെൻറയും ആഭിമുഖ്യത്തില്‍ ജില്ലയില്‍ ബൈക്ക് റാലി സംഘടിപ്പിച്ചു. കാല്‍ടെക്‌സില്‍ ഡി.എം.ഒ നാരായണ നായിക് റാലി ഫ്ലാഗ് ഓഫ് ചെയ്തു. ഡോ. മനോജ്, ഡോ. ഷാജി, ഡോ. ജോസഫ് എന്നിവര്‍ പങ്കെടുത്തു. 20 ബൈക്കുകളിലായാണ് റാലി. താണ, താവക്കര, പ്രഭാത് ജങ്ഷന്‍, പഴയ ബസ്സ്റ്റാൻഡ് വഴി ടൗണ്‍ സ്‌ക്വയറില്‍ റാലി സമാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.