ജനദ്രോഹനയങ്ങൾക്ക് ബദലൊരുക്കാൻ സംസ്ഥാന സർക്കാറിന് കഴിയുന്നില്ല -ഉമ്മൻ ചാണ്ടി കാസര്‍കോട്: കേന്ദ്രസർക്കാർ ജനദ്രോഹനയങ്ങൾ തുടരുേമ്പാൾ ജനങ്ങൾക്ക് ബദൽമാർഗം ഒരുക്കാൻ സംസ്ഥാനസർക്കാറിന് കഴിയുന്നില്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. യു.ഡി.എഫ് ജില്ല കണ്‍വെന്‍ഷന്‍ കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പെട്രോള്‍-ഡീസല്‍ വില വർധിപ്പിച്ച കേന്ദ്രസര്‍ക്കാര്‍ ജനങ്ങളെ ദ്രോഹിക്കുമ്പോള്‍ ബദല്‍മാര്‍ഗം കണ്ടെത്താതെ പിണറായിസര്‍ക്കാര്‍ ഒളിച്ചുകളിക്കുകയാണ്. യു.ഡി.എഫ് ഭരണകാലത്ത് മൂന്നുതവണ കൂടിയ വിലയുടെ അധികനികുതി വേണ്ടെന്നുവെച്ച് ജനങ്ങള്‍ക്ക് ആശ്വാസംപകര്‍ന്നിരുന്നു. എൽ.ഡി.എഫ് സര്‍ക്കാര്‍ ഇതിനൊന്നും തയാറാകാതെ ജനങ്ങളുടെ ബുദ്ധിമുട്ടുകൾക്ക് ആക്കംകൂട്ടുകയാണ്. നവംബറില്‍ നടക്കുന്ന പടയൊരുക്കം സംസ്ഥാന യാത്രയുടെ ഭാഗമായാണ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചത്. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ അധ്യക്ഷത വഹിച്ചു. പി.ബി. അബ്ദുൽ റസാഖ് എം.എല്‍.എ, ഹക്കീം കുന്നില്‍, പി.എ. അഷ്‌റഫലി, സി.ടി. അഹമ്മദലി, എം.സി. ഖമറുദ്ദീന്‍, കരിവെള്ളൂര്‍ വിജയന്‍, എബ്രഹാം തോണിക്കര, ശാന്തമ്മ ഫിലിപ്, അഡ്വ. എ. ഗോവിന്ദന്‍ നായര്‍, കെ.ഇ.എ. ബക്കര്‍ എന്നിവര്‍ സംസാരിച്ചു. പി. ഗംഗാധരന്‍ നായര്‍ സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.