ഉദ്യോഗസ്ഥരില്ല; കുറ്റിക്കോൽ പഞ്ചായത്തിൽ പദ്ധതിപ്രവർത്തനം താളംതെറ്റുന്നു

കുറ്റിക്കോല്‍: കുറ്റിക്കോൽ പഞ്ചായത്ത് ഒാഫിസ് പദ്ധതിപ്രവർത്തനങ്ങൾ താളംതെറ്റുന്നു. പദ്ധതികൾക്ക് അംഗീകാരവും അനുമതിയും നൽകേണ്ട ഓവര്‍സിയര്‍ക്കും അസി. എൻജിനീയര്‍ക്കും സ്ഥലംമാറ്റം നൽകിയതും സെക്രട്ടറി, അക്കൗണ്ടൻറ്, സീനിയര്‍ ക്ലര്‍ക്ക് ഒഴിവുകള്‍ നികത്താത്തതുമാണ് പ്രതിസന്ധിക്ക് കാരണം. ഇതുകാരണം ഭരണസമിതി അംഗങ്ങൾ കടുത്ത പ്രതിഷേധത്തിലാണ്. ‍ഒക്ടോബര്‍ ഒമ്പതിന് രാവിലെ 11ന് കാസര്‍കോട് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫിസ് ഉപരോധിക്കാനാണ് ഭരണസമിതിയുടെ തീരുമാനം. തസ്തികകള്‍ ഒഴിഞ്ഞുകിടക്കുേമ്പാൾ ജീവനക്കാരെ നിയമിക്കാത്തതിനാലാണ് ഭരണസമിതി സമരപരിപാടിയുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചത്. സെക്രട്ടറി, അക്കൗണ്ടൻറ്, സീനിയര്‍ ക്ലര്‍ക്ക്, ക്ലര്‍ക്ക് തുടങ്ങിയ തസ്തികകളിലാണ് ഒഴിവുള്ളത്. പഞ്ചായത്തില്‍ കെട്ടിക്കിടക്കുന്ന അപേക്ഷകളില്‍ തീരുമാനം ആകാത്തത് ജനങ്ങളെ വലക്കുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.