കണ്ണൂര്‍^-ബംഗളൂരു എക്സ്പ്രസ് ഹാസൻ^-ശ്രാവണബലഗോള- വഴി ഓടിക്കാന്‍ നിര്‍ദേശം

കണ്ണൂര്‍-ബംഗളൂരു എക്സ്പ്രസ് ഹാസൻ-ശ്രാവണബലഗോള- വഴി ഓടിക്കാന്‍ നിര്‍ദേശം മംഗളൂരു: കണ്ണൂർ-മംഗളൂരു/കാര്‍വാര്‍-മംഗളൂരു--ബംഗളൂരു എക്സ്പ്രസ് ട്രെയിന്‍ ഹാസൻ-ശ്രാവണബലഗോള--ബംഗളൂരു പാതയിലൂടെ സര്‍വിസ് നടത്തണമെന്ന ആവശ്യത്തിന് െറയിൽവേയുടെ അരസമ്മതം. പുതിയ പാതയിലൂടെ ആഴ്ചയില്‍ നാലുദിവസം സർവിസ് നടത്താനുള്ള നിര്‍ദേശം െറയിൽവേ ബോര്‍ഡിന് ദക്ഷിണ പശ്ചിമ െറയിൽവേ സമര്‍പ്പിച്ചതായി പി.ആര്‍.ഒ ഇ. വിജയ പറഞ്ഞു. ശേഷിക്കുന്ന ദിവസങ്ങളില്‍ മൈസൂരു വഴി തുടരും. മംഗളൂരു സെന്‍ട്രലില്‍നിന്ന് 447 കി. മീറ്ററാണ് മൈസൂരു വഴിയുള്ള ദൂരം. പുതിയ പാതയിലൂടെ 357 കി. മീറ്റര്‍ സഞ്ചരിച്ചാല്‍ മതി. കണ്ണൂരില്‍നിന്നും കാര്‍വാറില്‍നിന്നും മംഗളൂരു സെന്‍ട്രലില്‍ എത്തുന്ന െട്രയിനുകള്‍ ഒന്നായി രാത്രി 8.30ന് ബംഗളൂരുവിലേക്ക് പോവുകയാണ് ചെയ്യുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.