അർബുദ രജിസ്ട്രി പ്രകാശനം നാളെ തലശ്ശേരി: കണ്ണൂർ, കാസർകോട് ജില്ലകളെയും മാഹിയെയും ഉൾപ്പെടുത്തി കോടിയേരി മലബാർ കാൻസർ സെൻററിെൻറ നേതൃത്വത്തിൽ തയാറാക്കിയ ജനസംഖ്യാധിഷ്ഠിത അർബുദ രജിസ്ട്രിയുടെ ആദ്യ റിപ്പോർട്ട് പ്രകാശനം 30ന് രാവിലെ 11.30ന് മലബാർ കാൻസർ സെൻറർ സെമിനാർ ഹാളിൽ ആരോഗ്യമന്ത്രി കെ.കെ. ശൈലജ നിർവഹിക്കും. എ.എൻ. ഷംസീർ എം.എൽ.എ അധ്യക്ഷത വഹിക്കും. 2014ലാണ് രജിസ്ട്രി സ്ഥാപിച്ചതെന്ന് മലബാർ കാൻസർ സെൻററിലെ വനിതാ ഡോക്ടർമാർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. അർബുദരോഗികളുടെ സ്ഥിതിവിവരകണക്കുകൾ ശേഖരിക്കുന്നതിനും അവ േക്രാഡീകരിച്ച് രോഗികളുടെ വർധനവിനെ കുറിച്ചും ഏതൊക്കെ സ്ഥലങ്ങളിലാണ് രോഗം വർധിക്കുന്നത് എന്നൊക്കെയുമുള്ള വിവരങ്ങൾ ശേഖരിക്കുന്നതിനാണിത്. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിെൻറ സാങ്കേതിക സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. കലക്ടർ, റീജനൽ അഡ്മിനിസ്േട്രറ്റർ എന്നിവർ ചെയർമാനായുള്ള ഉപദേശകസമിതികളാണ് ഓരോ ജില്ലയിലും രജിസ്ട്രിയുടെ പ്രവർത്തനങ്ങൾ വിലയിരുത്തി നിർദേശങ്ങൾ നൽകുന്നത്. മലബാർ ജനസംഖ്യാധിഷ്ഠിത അർബുദ രജിസ്ട്രിയുടെ ആദ്യ റിപ്പോർട്ടാണ് ഇപ്പോൾ തയാറായത്. അർബുദപ്രതിരോധ നിയന്ത്രണ പ്രവർത്തനങ്ങൾക്കും ഗവേഷണങ്ങൾക്കും രജിസ്ട്രി മുതൽക്കൂട്ടായിരിക്കുമെന്നും ഇവർ പറഞ്ഞു. പ്രകാശനച്ചടങ്ങിൽ നഗരസഭ ചെയർമാൻ സി.കെ. രമേശൻ, ജില്ല മെഡിക്കൽ ഓഫിസർ ഡോ. കെ. നാരായണ നായിക്, കാസർകോട് ജില്ല മെഡിക്കൽ ഓഫിസർ ഡോ. എ.പി. ദിനേഷ് കുമാർ, എം.എസ്സി എക്സിക്യൂട്ടിവ് കമ്മിറ്റി മെംബർ എം.സി. പവിത്രൻ, ഡോ. ബാലകൃഷ്ണൻ വള്ളിയോട്ട്, എം.സി.സി ഡയറക്ടർ ഡോ. സതീശൻ ബാലസുബ്രഹ്മണ്യം, ഡോ. ചന്ദ്രൻ കെ. നായർ എന്നിവർ സംബന്ധിക്കും. വാർത്താസമ്മേളനത്തിൽ ഡോ. സംഗീത നായനാർ, ഡോ. സൈന സുനിൽകുമാർ, ഡോ. ടി. ബിന്ദു എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.