കണ്ണൂർ: ദേശീയ പോഷകാഹാര വാരാചരണത്തിെൻറ ഭാഗമായി സാമൂഹികനീതി വകുപ്പിെൻറയും കുടുംബശ്രീ ജില്ല മിഷെൻറയും ആഭിമുഖ്യത്തിൽ അമ്മമാർക്കായി സംഘടിപ്പിച്ച പാചകമത്സര വിജയികൾക്ക് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി സമ്മാനങ്ങൾ വിതരണം ചെയ്തു. അംഗൻവാടിവഴി വിതരണംചെയ്യുന്ന അമൃതം ന്യൂട്രിമിക്സ് ഗുണഭോക്താക്കളായ ആറു മാസം മുതൽ മൂന്നു വയസ്സുവരെയുള്ള കുട്ടികളുടെ അമ്മമാർക്കായാണ് മത്സരം സംഘടിപ്പിച്ചത്. ആവിയിൽ പാകംചെയ്ത വിഭാഗത്തിൽ കടമ്പൂർ സെൻട്രൽ അംഗൻവാടിക്ക് കീഴിലെ ജ്യോതിഷ്ണ ഒന്നും മുഴപ്പിലങ്ങാട് കുളംബസാർ സൗഹാർദ് അംഗൻവാടിക്ക് കീഴിലെ പി.പി. റുക്സാന രണ്ടും സ്ഥാനം നേടി. മധുരപലഹാര വിഭാഗത്തിൽ ചിറക്കൽ കല്ലുകെട്ട് ചിറ അംഗൻവാടിക്ക് കീഴിലെ ശ്രുതി ലജിൻ ഒന്നും എളയാവൂർ മണിയങ്കോട് അംഗൻവാടിക്ക് കീഴിലെ അപർണ ഷിജു രണ്ടും സ്ഥാനം നേടി. ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് അധ്യക്ഷത വഹിച്ചു. കൗൺസിലർ അഡ്വ. ലിഷ ദീപക്, ജില്ല സാമൂഹികനീതി ഓഫിസർ എം.എം. മോഹൻദാസ്, ജില്ല ഇൻഫർമേഷൻ ഓഫിസർ ഇ.കെ. പത്മനാഭൻ, എം.സി.എച്ച് ഓഫിസർ ടി.ജി. ഓമന, ന്യൂട്രിമിക്സ് കൺസോർട്യം പ്രസിഡൻറ് ഇന്ദിര രമേശൻ, ഐ.സി.ഡി.എസ് ജില്ലതല േപ്രാഗ്രാം ഓഫിസർ സി.എ. ബിന്ദു, കെ.പി. അസൈനാർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.