മാര്‍ച്ച് നടത്തി

മംഗളൂരു: ഗൗരി ലങ്കേഷ് വധത്തില്‍ പ്രതിഷേധിച്ച് നഗരത്തില്‍ 'സ്വാതന്ത്ര്യവും സാഹോദര്യവും' സന്ദേശവുമായി മാര്‍ച്ച് സംഘടിപ്പിച്ചു. വിദ്യാര്‍ഥികൾ, സാംസ്കാരിക പ്രവർത്തകർ, സാമൂഹികപ്രവർത്തകര്‍ തുടങ്ങിയവർ പെങ്കടുത്തു. സര്‍ക്കാറിനെ ചോദ്യം ചെയ്യുന്നവരെയെല്ലാം ദേശീയവിരുദ്ധരായി കാണുന്ന സമീപനമാണ് കേന്ദ്രം സ്വീകരിക്കുന്നതെന്ന് സാമൂഹികപ്രവർത്തക കവിത കൃഷ്ണന്‍ പറഞ്ഞു. പ്രതിഷേധങ്ങള്‍ ആഘോഷമല്ല നീതിക്കായുള്ള പോരാട്ടമാണെന്ന് ഗൗരിയുടെ സുഹൃത്തും ലങ്കേഷ് പത്രികയിലെ കോളമിസ്റ്റുമായ എച്ച്.വി. വാസു പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.