വി.കെ. ചന്തു അനുസ്മരണം

കൂത്തുപറമ്പ്: സി.പി.എം നേതാവായിരുന്ന വി.കെ. ചന്തു ചരമദിനാചരണത്തി​െൻറ ഭാഗമായി സി.പി.എം ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൂത്തുപറമ്പിൽ പ്രകടനവും പൊതുസമ്മേളനവും സംഘടിപ്പിച്ചു. ടൗൺ സ്ക്വയറിൽ നടന്ന പൊതുസമ്മേളനം സി.പി.എം സംസ്ഥാനസമിതി അംഗം എം. പ്രകാശൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. എൻ.കെ. ശ്രീനിവാസൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. വത്സൻ പനോളി, കെ. ധനഞ്ജയൻ, എം. സുകുമാരൻ എന്നിവർ സംസാരിച്ചു. അടിയറപ്പാറയിലെ സ്മൃതികുടീരത്തിൽ പുഷ്പാർച്ചന നടത്തി. വി. രാജൻ, കെ. കുഞ്ഞനന്തൻ, കെ. ലീല, ഷാജി കരിപ്പായി, പനോളി മനോഹരൻ, പി. ഉത്തമൻ തുടങ്ങിയവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.