അഞ്ചരക്കണ്ടി: ജൈവകൃഷിയിലൂടെ വിളയിച്ചെടുത്ത വെള്ളരിക്ക വിറ്റഴിക്കാൻ കഴിയാതെ പ്രയാസത്തിലായ കർഷകനെ സഹായിക്കാൻ വിദ്യാർഥികൾ രംഗത്തിറങ്ങി. കോളയാട് ആരിയംപറമ്പ് പുതിയവീട്ടിൽ ബാബുവിനെ സഹായിക്കാനാണ് വേങ്ങാട് ഇ.കെ. നായനാർ സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് വളൻറിയർമാർ തയാറായത്. മാർക്കറ്റിലേതിെനക്കാൾ കുറഞ്ഞ വിലയ്ക്കാണ് വിദ്യാർഥികളും അധ്യാപകരും പച്ചക്കറിവിൽപന നടത്തിയത്. സ്കൂളിൽ നടന്ന പരിപാടി പ്രിൻസിപ്പൽ ഉത്തമൻ നെയ്യൻ ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് കെ.കെ. ഹേമലത, എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ ഷിനിത്ത് പാട്യം, സി.പി. പ്രശാന്ത്, എം. സൗരവ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.