വായ്​പ തട്ടിപ്പ്​: ബംഗളൂരുവിൽ പിടിയിലായ വയനാട്​ സ്വദേശിയെ കേരള പൊലീസിന്​ കൈമാറി

ബംഗളൂരു: ബംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ പിടിയിലായ ബാങ്ക് വായ്പ തട്ടിപ്പുേകസ് പ്രതിയെ കേരള പൊലീസിന് കൈമാറി. വയനാട് ജില്ല സഹകരണ ബാങ്കിനെ കബളിപ്പിച്ച് പണയഭൂമി മറിച്ചുവിറ്റ കേസിലെ പ്രതി തരുവണ ചങ്ങാടത്ത് വീട്ടിൽ നന്ദീഷിനെ(35)യാണ് വെള്ളമുണ്ട പൊലീസിന് കൈമാറിയത്. മാനന്തവാടി, പയ്യോളി, തളിപ്പറമ്പ്, പയ്യന്നൂർ, വടകര, പേരാമ്പ്ര തുടങ്ങിയ സ്ഥലങ്ങളിൽ ചിട്ടി ഫണ്ട് സ്ഥാപനം നടത്തി നിരവധി പേരുടെ പണം തട്ടിയെടുത്തെന്ന പരാതിയിൽ വിവിധ സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസുണ്ടെന്ന് പൊലീസ് പറഞ്ഞു. 2014ൽ വയനാട്ടിൽനിന്ന് ഗൾഫിലേക്ക് കടന്ന പ്രതിക്കായി എല്ലാ വിമാനത്താവളങ്ങളിലും ലുക്കൗട്ട് നോട്ടീസ് നൽകിയിരുന്നു. മസ്കത്തിൽ കഴിയുകയായിരുന്ന പ്രതി ബുധനാഴ്ച രാവിലെ മസ്കത്തിൽനിന്ന് ഒമാൻ എയറിൽ ബംഗളൂരു വിമാനത്താവളത്തിലെത്തി. തുടർന്ന് എമിഗ്രേഷൻ വിഭാഗത്തി​െൻറ പിടിയിലായ ഇയാളെ എയർപോർട്ട് പൊലീസിന് കൈമാറി. വയനാട് ജില്ല പൊലീസ് നൽകിയ വിവരമനുസരിച്ച് വ്യാഴാഴ്ച രാവിലെ ബംഗളൂരുവിലെത്തിയ വെള്ളമുണ്ട എസ്.െഎ പുഷ്പൻ, കോൺസ്റ്റബിൾമാരായ സന്ദീപ്, മുഹമ്മദ് സാലി, സിറാജ് എന്നിവരടങ്ങുന്ന സംഘം പ്രതിയെ നാട്ടിലേക്ക് കൊണ്ടുപോയി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.