ദുനിയാ കെ മസ്​ദൂർ ഏക്​ഹോ....സമരപന്തലിൽ ആവേശമായി ഇതരസംസ്​ഥാന തൊഴിലാളികളും

കണ്ണൂർ: 'ഇൻക്വിലാബ് സിന്ദാബാദ്, മസ്ദൂർ ഏക്താ സിന്ദാബാദ്, ലാൽ ജണ്ടാ സിന്ദാബാദ്, ഖൂൻ ക ജണ്ടാ സിന്ദാബാദ്... ഹിന്ദിയിലും അസമീസിലുമുള്ള ഉശിരൻ മുദ്രാവാക്യങ്ങൾ ഉയർന്നുപൊങ്ങിയത് അങ്ങ് ഉത്തരേന്ത്യയിലല്ല, കണ്ണൂർ കലക്ടറേറ്റ് പടിക്കലാണ് കേരളത്തി​െൻറ തൊഴിലാളി ചരിത്രത്തി​െൻറ പുതിയ അധ്യായമാകാൻ പോകുന്ന മുദ്രാവാക്യങ്ങൾ പിറന്നത്. നിർമാണ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കൺസ്ട്രക്ഷൻ ഫെഡറേഷ​െൻറ (സി.െഎ.ടി.യു) ആഭിമുഖ്യത്തിൽ നടന്ന സമരത്തിൽ പെങ്കടുത്തത് 150ഒാളം ഇതരസംസ്ഥാന തൊഴിലാളികളാണ്. അസമിൽ നിന്നുള്ളവരായിരുന്നു അധികവും. നാട്ടിൽ ലഭിക്കുന്നതിനേക്കാൾ കൂടിയ കൂലി പ്രതീക്ഷിച്ചാണ് ഇവർ കേരളത്തിലെത്തിയത്. കൂടുതൽ കൂലി മാത്രമല്ല, തൊഴിലിടങ്ങളിലെ മാന്യമായ ഇടപെടലുകളും തങ്ങൾക്ക് ലഭിച്ചുവെന്ന് ഇവർ പറയുന്നു. തൊഴിലാളി സംഘടനകളിൽ പ്രവർത്തിക്കുന്നതിനെക്കുറിച്ച് സ്വപ്നം പോലും കാണാതിരുന്ന ഇവർക്കുമുന്നിൽ സി.െഎ.ടിയുവാണ് തൊഴിലാളികളുടെ അവകാശങ്ങളുമായി ആദ്യമെത്തിയത്. അവഗണിക്കപ്പെട്ട തൊഴിലാളികളായി ചെങ്കൽപണകളിൽ ജീവിതം തുടർന്ന ഇവർ ഇപ്പോൾ ചെങ്കൽതൊഴിലാളി യൂനിയൻ അംഗങ്ങളാണ്. കേരളത്തിലുള്ളവർക്കും പുറത്തുനിന്നുള്ളവർക്കും നൽകിയിരുന്ന കൂലിയിലെ വ്യത്യാസത്തിെനതിരെ ഇവരെ ബോധവത്കരിച്ചതും ന്യായമായ കൂലി വാങ്ങിക്കുന്നതിന് ഇവരെ തുണച്ചതും യൂനിയ​െൻറ ഇടപെടലായിരുന്നു. അസമീസ് ഭാഷ അറിയാത്തത് പ്രശ്നം സൃഷ്ടിച്ചുവെങ്കിലും ഹിന്ദി ഉപയോഗിച്ച് യൂനിയൻ പ്രവർത്തകർ ഇവരുമായി സംസാരിച്ചു. ഇപ്പോൾ അത്യാവശ്യം മലയാളം പറയാൻ ഇവർക്ക് കഴിയുന്നു. എഴുതാനും വായിക്കാനും അറിയാത്തവരാണ് മിക്ക തൊഴിലാളികളും. ഇവരെ സാക്ഷരരാക്കുന്നത് ഭാരമേറിയ ജോലിയാകുമെന്നാണ് തൊഴിലാളി നേതാക്കൾ പറയുന്നത്. കേരളത്തിലെ തൊഴിലാളി യൂനിയനുകളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചതി​െൻറ ആവേശം ഇവർക്കുണ്ട്. നിർമാണ മേഖല പ്രതിസന്ധിയിലായപ്പോൾ നാട്ടിലേക്ക് മടങ്ങാതെ സമരരംഗത്തിറങ്ങിയതി​െൻറ കാരണവും ഇതാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.