കണ്ണൂർ: േപാസ്റ്റ് ഒാഫിസിലെ ആർ.ഡി നിക്ഷേപത്തുക അപഹരിച്ച കേസിൽ പോസ്റ്റ് മാസ്റ്റർക്ക് തടവും പിഴയും. അഞ്ചാംപീടിക ബ്രാഞ്ച് പോസ്റ്റ് മാസ്റ്ററായിരുന്ന കാഞ്ഞിരോട് തെരുവിലെ പി. സുരേഷിനെയാണ് രണ്ടു വർഷം കഠിന തടവിനും 10,000 രൂപ പിഴ അടക്കാനും കണ്ണൂർ ഫസ്റ്റ് ക്ലാസ് (ഒന്ന്) മജിസ്ട്രേറ്റ് കോടതി ശിക്ഷിച്ചത്. അഞ്ചാംപീടിക ബ്രാഞ്ച് പോസ്റ്റ് മാസ്റ്ററായിരിക്കെ 2009 ഏപ്രിൽ 28 മുതൽ 2010 മാർച്ച് വരെയുള്ള കാലയളവിൽ പോസ്റ്റ് ഒാഫിസിലെ ആർ.ഡി അക്കൗണ്ടിൽ നിക്ഷേപിച്ച 22,150 രൂപ കണക്കിൽ ചേർക്കാതെ തട്ടിയെടുത്തുവെന്നാണ് കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.