കേളകത്ത് മാവോവാദി അനുകൂല പോസ്​റ്റർ

കേളകം: കേളകത്ത് വീണ്ടും മാവോവാദി അനുകൂല പോസ്റ്റർ. ചൊവ്വാഴ്ച രാവിലെയാണ് കേളകം ബസ് സ്റ്റാൻഡിലേക്ക് പോകുന്ന ബൈപാസിൽ പോസ്റ്റർ പതിച്ച നിലയിൽ കണ്ടത്. സഖാവ് ലത അനുസ്മരണ സമ്മേളനം ഒക്ടോബർ മൂന്നിന് മൂന്നു മണിക്ക് മലമ്പുഴയിലെന്നും ധീര രക്തസാക്ഷി മാവോവാദി നേതാവ് ലതയുടെ വിപ്ലവ സ്വപ്‌നങ്ങൾക്ക് മരണമില്ലെന്നുമാണ് പോസ്റ്ററിലുള്ളത്. അനുസ്മരണ സമിതിയുടെ പേരിലാണ് പോസ്റ്റർ പതിച്ചിട്ടുള്ളത്. ഇതിൽ ചെയർപേഴ്‌സൻ, കൺവീനർ എന്നിവരുടെ നമ്പർ സഹിതം രേഖപ്പെടുത്തിയിട്ടുണ്ട്. കേളകത്ത് ഇതിനു മുമ്പും നിരവധി തവണ മാവോവാദി അനുകൂല പോസ്റ്റർ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കേളകം പൊലീസ് അന്വേഷണം ആരംഭിച്ചു. കൂടാതെ ഇൻറലിജൻസ്, ആൻറി നക്സൽ സ്ക്വാഡ്, രഹസ്യാന്വേഷണ വിഭാഗങ്ങളും അന്വേഷണം നടത്തി. മാവോവാദി ഭീഷണിയുള്ള കേളകം പൊലീസ് സ്റ്റേഷ​െൻറ 150 മീറ്റർ മാത്രം അകലെയാണ് പോസ്റ്റർ പതിച്ചിട്ടുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.