മാതൃകാ വിദ്യാലയത്തി​െൻറ ശോച്യാവസ്​ഥക്കെതിരെ പ്രതികരിച്ച ആദിവാസി വിദ്യാർഥിയെ പുറത്താക്കി

കാഞ്ഞങ്ങാട്: മാതൃകാ വിദ്യാലയത്തി​െൻറ ശോച്യാവസ്ഥക്കെതിരെ പ്രതികരിച്ച ആദിവാസി വിദ്യാർഥിയെ പരീക്ഷയെഴുതാൻ അനുവദിക്കാതെ രണ്ടര മാസത്തേക്ക് പുറത്താക്കിയതായി പരാതി. വെള്ളരിക്കുണ്ട് താലൂക്കിൽപ്പെട്ട പനത്തടി പഞ്ചായത്തിൽ ബളാന്തോട് മായത്തിയിലെ കൊട്ട​െൻറ മകൻ രഞ്ജിത്താണ് കണ്ണൂർ തളിപ്പറമ്പ് പട്ടുവത്തെ ഗവ. മോഡൽ റസിഡൻഷ്യൽ ഹയർസെക്കൻഡറി സ്കൂളിൽനിന്ന് പുറത്താക്കപ്പെട്ടത്. പ്ലസ് ടു വിദ്യാർഥിയായ രഞ്ജിത്തിനെ അധ്യാപകരോട് അപമര്യാദയായി പെരുമാറിയെന്നതിന് രണ്ടരമാസത്തേക്ക് സസ്പെൻഡ് ചെയ്തതായാണ് സ്കൂളധികൃതരുടെ ഭാഷ്യം. സ്കൂൾ ലീഡറായ രഞ്ജിത് മറ്റ് കുട്ടികൾ ഹോസ്റ്റലിലെ അസൗകര്യങ്ങളെക്കുറിച്ച് പറഞ്ഞതനുസരിച്ച് ഒന്നിലധികം തവണ സൂപ്രണ്ടിന് പരാതി നൽകിയിരുന്നു. ഇതേത്തുടർന്ന് കഴിഞ്ഞ ഒാണപ്പരീക്ഷയുടെ അവസാന ദിവസം സുവോളജി പരീക്ഷ എഴുതിക്കൊണ്ടിരിക്കെ ഹാളിൽനിന്ന് നിർബന്ധിച്ച് പ്രിൻസിപ്പലി​െൻറ ഒാഫിസിലേക്ക് വിളിപ്പിച്ച് പരാതി ഒാണാവധിക്കുശേഷം പരിഹരിക്കാമെന്നും അവധി കഴിഞ്ഞ് ക്ലാസിൽ വരുേമ്പാൾ രക്ഷിതാക്കളെ കൂട്ടിവരണമെന്നും അറിയിക്കുകയായിരുന്നു. അസൗകര്യങ്ങളെക്കുറിച്ച് പരാതിപ്പെട്ട മറ്റ് രണ്ട് കുട്ടികൾകും ഇതേ അനുഭവമുണ്ടായി. രഞ്ജിത്തി​െൻറ പിതാവ് മരത്തിൽനിന്നുവീണ് പരിക്കേറ്റ് കിടപ്പിലായതിനാൽ ഒാണാവധിക്കുശേഷം അമ്മ രഞ്ജിനിയാണ് മകനോടൊപ്പം സ്കൂളിലെത്തിയത്. പി.ടി.എ എക്സിക്യൂട്ടിവ് യോഗം ചേർന്ന് രഞ്ജിത്തിനെയും മറ്റ് രണ്ട് കുട്ടികളെയും രണ്ടര മാസത്തേക്ക് സസ്പെൻഡ് ചെയ്തുവെന്നാണ് പ്രിൻസിപ്പൽ ഇവരോട് പറഞ്ഞത്. മകൻ ആവശ്യമില്ലാത്ത കാര്യങ്ങളിൽ ഇടപെടുന്നു എന്നതാണ് കാരണമായി അറിയിച്ചത്. രഞ്ജിത്ത് സ്കൂളിലെ അച്ചടക്കം ലംഘിച്ചതായി അമ്മയോട് എഴുതിവാങ്ങുകയും ചെയ്തതായി പറയുന്നു. ഡിസംബർ അഞ്ചിന് വിളിക്കുേമ്പാൾ വന്നാൽ മതിയെന്നായിരുന്നു നിർദേശം. രണ്ടര മാസത്തെ പഠനദിനങ്ങൾ നഷ്ടപ്പെടുമെന്നതിനാൽ മറ്റേതെങ്കിലും സ്കൂളിൽ ചേർക്കുന്നതിനായി ടി.സി ആവശ്യപ്പെെട്ടങ്കിലും നൽകാനും തയാറായില്ലെന്ന് വിദ്യാർഥിയുടെ ബന്ധുക്കൾ പറഞ്ഞു. ഇതുസംബന്ധിച്ച് രഞ്ജിത്തി​െൻറ മാതാവ് രഞ്ജിനി കണ്ണൂർ ജില്ല കലക്ടർക്ക് പരാതി നൽകി. ചൈൽഡ്ലൈൻ അധികൃതരും കാസർകോട് ജില്ലയിലെ ആദിവാസി സംഘടന പ്രവർത്തകരും വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്. പട്ടികവർഗ വിദ്യാർഥികൾക്കായുള്ള മാതൃകാ വിദ്യാലയത്തിലെ ഹോസ്റ്റൽ മുറികൾ താമസിക്കാൻ കൊള്ളാത്ത വിധം ശോച്യാവസ്ഥയിലാണെന്നും കുളിമുറികളിലെ വെള്ളം താമസിക്കുന്ന മുറികളിലേക്ക് ഒഴുകിയെത്തുന്നുവെന്നും മുറികളുടെ ജനാലകൾക്ക് വാതിലോ ചില്ലുകളോ ഇല്ലെന്നും വിദ്യാർഥികൾ പറയുന്നു. ജീവനക്കാർ മദ്യപിച്ച് ഡ്യൂട്ടിക്കെത്തുന്നത് ചോദ്യം ചെയ്യുന്ന വിദ്യാർഥികളെയും കുറ്റവാളികളായി മുദ്രകുത്തുന്നുവെന്ന പരാതിയുമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.