കാഞ്ഞങ്ങാട്: സി.പി.എമ്മിെൻറ പോഷക സംഘടനകളായ കർഷകസംഘം, പ്രവാസിസംഘം എന്നിവയുടെ ജില്ല വൈസ് പ്രസിഡൻറായിരുന്ന ഇ.കെ.കെ. പടന്നക്കാട് മുസ്ലിം ലീഗിലേക്ക് തിരികെ പ്രവേശിക്കുന്നു. വ്യാഴാഴ്ച കാഞ്ഞങ്ങാട് ടൗൺഹാളിൽ മുനിസിപ്പൽ മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന സി.എച്ച്. മുഹമ്മദ് കോയ അനുസ്മരണ സമ്മേളനത്തിൽ പ്രവേശനമുണ്ടാവും. െഎ.എൻ.എൽ ജില്ല സെക്രട്ടറിയും ട്രഷററും സംസ്ഥാന സമിതിയംഗവുമായിരുന്ന ഇ.കെ.കെ. പടന്നക്കാട് 1994ൽ െഎ.എൻ.എൽ രൂപവത്കരണ ഘട്ടംമുതൽ നേതൃസ്ഥാനത്തുണ്ടായിരുന്നു. എൻ.വൈ.എൽ അഖിലേന്ത്യ ട്രഷറർ, സംസ്ഥാന വൈസ് പ്രസിഡൻറ്, ജില്ല സെക്രട്ടറി എന്നീ സ്ഥാനങ്ങളും വഹിച്ചു. കഴിഞ്ഞ തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ കാഞ്ഞങ്ങാട് നഗരസഭയിലെ 33ാം വാർഡിൽ എൽ.ഡി.എഫിെൻറ പിന്തുണയോടെ െഎ.എൻ.എൽ സ്ഥാനാർഥിയായി മത്സരിച്ചെങ്കിലും വിജയിച്ചിരുന്നില്ല. പിന്നീട് പാർട്ടിയിൽനിന്ന് അകലുകയും സി.പി.എമ്മുമായി അടുപ്പം സ്ഥാപിക്കുകയും ചെയ്ത ശേഷമാണ് അതിെൻറ പോഷക സംഘടനകളിൽ പ്രവേശിച്ചത്. ലീഗ് സംസ്ഥാന നേതാക്കൾ ഇടപെട്ടാണ് പാർട്ടിയിലേക്കുള്ള പുന:പ്രവേശനത്തിന് വഴിതുറന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.