കാഞ്ഞങ്ങാട്: അന്തരിച്ച ജീവകാരുണ്യപ്രവര്‍ത്തകന്‍ പി.വി. ബഷീറിെൻറ ഓർമക്കായി അതിഞ്ഞാല്‍ ഹദിയ പ്രവർത്തകർ ആനന്ദാശ്രമം റോട്ടറി സ്‌പെഷല്‍ സ്‌കൂളിന് . റോട്ടറി എം.ബി.എം ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ ഡോ. എം.ആര്‍. നമ്പ്യാര്‍, ഹദിയ ചെയര്‍മാന്‍ എം.ബി.എം. അഷറഫില്‍നിന്ന് വാട്ടര്‍ക്കൂളര്‍ ഏറ്റുവാങ്ങി. സ്‌കൂള്‍ ഡയറക്ടര്‍ എം.സി. ജേക്കബ് അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡൻറ് ടി. മുഹമ്മദ് അസ്ലം, പ്രിന്‍സിപ്പൽ ബീന സുകു, ഡോ. കെ.ജി. പൈ, കാഞ്ഞങ്ങാട് റോട്ടറി ക്ലബ് പ്രസിഡൻറ് രാജേഷ് കമ്മത്ത്, സ്വാശ്രയസംഘം പ്രസിഡൻറ് സഹന, ഹദിയ ഭാരവാഹികളായ പി.എം. ഹസ്സൻ ഹാജി, ബി. മുഹമ്മദ്, എം.എം.കെ. മുഹമ്മദ്കുഞ്ഞി, ഖാലിദ് മണ്ട്യന്‍, സി.എച്ച്. സുലൈമാന്‍, സി.ബി. സലീം, റമീസ് എന്നിവര്‍ സംസാരിച്ചു. (പടം: watercooler _ഹദിയ അതിഞ്ഞാല്‍ ആനന്ദാശ്രമം റോട്ടറി സ്‌പെഷല്‍ സ്‌കൂളിന് നല്‍കിയ വാട്ടര്‍ക്കൂളര്‍ സ്‌കൂള്‍ മാനേജിങ് കമ്മിറ്റി ചെയര്‍മാന്‍ ഡോ. എം.ആര്‍. നമ്പ്യാര്‍ ഏറ്റുവാങ്ങുന്നു)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.