പാസ്​ബുക്ക്​ നൽകണം

കാഞ്ഞങ്ങാട്: പുതുതായി ക്ഷേമനിധിയിൽ രജിസ്റ്റർ ചെയ്ത തയ്യൽതൊഴിലാളികൾക്ക് പഴയതരത്തിലുള്ള പാസ്ബുക്കും തിരിച്ചറിയൽ കാർഡും നൽകണമെന്ന് കേരള സ്റ്റേറ്റ് െടയ്ലറിങ് ആൻഡ് എംബ്രോയിഡറി വർക്കേഴ്സ് കോൺഗ്രസ് ജില്ല കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. പുതിയ കാർഡ് നൽകിയാൽ ആനുകൂല്യങ്ങൾക്ക് അപേക്ഷിക്കുേമ്പാൾ തൊഴിലാളികൾ പ്രയാസപ്പെടുമെന്ന് യോഗം അഭിപ്രായപ്പെട്ടു. ജില്ല പ്രസിഡൻറ് ടി. ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു. മിനി ചന്ദ്രൻ, രാമകൃഷ്ണൻ ചീമേനി, ഉമേശൻ കാട്ടുകുളങ്ങര, കെ.സി. രാജൻ, സാവിത്രി തൃക്കണ്ണാട്, സി.എച്ച്. സുഹൈല, തമ്പാൻ നീലേശ്വരം, എ. ബീന എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.