കാഞ്ഞങ്ങാട്: ഹോസ്ദുർഗ് ജനമെെത്രി പൊലീസിെൻറ സഹകരണത്തോടെ രാവണേശ്വരം ഗവ. ഹൈസ്കൂൾ വിദ്യാർഥിനികൾക്ക് ആരംഭിച്ചു. പെൺകുട്ടികള്‍ക്കെതിരെ വർധിച്ചുവരുന്ന അക്രമങ്ങളെ ചെറുക്കുക എന്നതാണ് ക്യാമ്പിെൻറ ലക്ഷ്യം. എട്ട് മുതൽ പത്ത് വരെ ക്ലാസുകളിലെ 137 പെൺകുട്ടികള്‍ ക്യാമ്പിൽ പങ്കെടുക്കുന്നുണ്ട്. വുമൺ പൊലീസ് ഓഫിസർമാരായ സി.പി.കെ. പ്രസീത, കെ.വി. സൗമ്യ, കെ. രാജലക്ഷ്മി, പി.പി. രമ്യ എന്നിവരാണ് ക്യാമ്പ് നിയന്ത്രിക്കുന്നത്. ഹോസ്ദുർഗ് സി.െഎ സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് എ. ഗംഗാധരന്‍ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ ടി.കെ. സുരേഷ്ബാബു, സീനിയർ അസിസ്റ്റൻറ് പി. രമണി, സ്റ്റാഫ് സെക്രട്ടറി പി. ലളിതാഞ്ജലി, പി. സുഹാസിനി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.