പയ്യന്നൂർ: അക്കാദമി ഓഫ് മെഡിക്കൽ സയൻസസിൽ (പരിയാരം മെഡിക്കൽ കോളജ്) പെർഫ്യൂഷനിസ്റ്റ്, ഇ.സി.ജി ടെക്‌നീഷ്യൻ തസ്തികകളിൽ ഒഴിവുണ്ട്. ഇരുതസ്തികകളിലും വ്യാഴാഴ്ച നടക്കുന്ന വാക് ഇൻ ഇൻറർവ്യൂ മുഖേനയാണ് നിയമനം. പെർഫ്യൂഷനിസ്റ്റ് തസ്തികയിൽ രാവിലെ 10നും ഇ.സി.ജി ടെക്‌നീഷ്യൻ തസ്തികയിൽ ഉച്ചക്ക് രണ്ടിനുമാണ് ഇൻറർവ്യൂ. ബി.എസ്സി ക്ലിനിക്കൽ പെർഫ്യൂഷൻ ടെക്‌നോളജി അല്ലെങ്കിൽ ഡിപ്ലോമ ഇൻ ക്ലിനിക്കൽ പെർഫ്യൂഷൻ ടെക്‌നോളജി കോഴ്‌സ് കഴിഞ്ഞ് രണ്ടുവർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയമുള്ളവർക്കാണ് യോഗ്യത. പ്ലസ് ടു/വി.എച്ച്.എസ്.ഇ അല്ലെങ്കിൽ തത്തുല്യ കോഴ്‌സ് കഴിഞ്ഞ് കാർഡിയോ വാസ്‌കുലാർ ടെക്‌നോളജിയിൽ (ഡി.സി.വി.ടി) സർക്കാർ അംഗീകൃത ഡിപ്ലോമ കോഴ്‌സ് പാസായശേഷം ഇ.സി.ജി/ടി.എം.ടി ടെക്‌നീഷ്യൻ തസ്തികയിൽ കുറഞ്ഞത് മൂന്നുവർഷത്തെ പ്രവൃത്തിപരിചയം നേടിയിരിക്കണമെന്നതാണ് ഇ.സി.ജി ടെക്‌നീഷ്യൻ തസ്തികയിലെ യോഗ്യത. ഇവരുടെ അഭാവത്തിൽ ബാച്ചിലർ ഓഫ് കാർഡിയോ വാസ്‌കുലാർ ടെക്‌നോളജി കഴിഞ്ഞവെരയും പരിഗണിക്കുന്നതാണ്. കേരള സർവിസ് ചട്ടമനുസരിച്ചുള്ള പ്രായപരിധി ബാധകമാണ്. നിയമനം കരാറടിസ്ഥാനത്തിലായിരിക്കും. യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുംസഹിതം ഇൻറർവ്യൂവിന് അരമണിക്കൂർ മുമ്പെങ്കിലും പരിയാരം മെഡിക്കൽ കോളജിലെ എച്ച്.ആർ വിഭാഗത്തിൽ റിപ്പോർട്ട്ചെയ്യണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.